Home Featured എട്ട് ലക്ഷത്തിന്റെ 48,000 സിഗററ്റുകളുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ പിടിയില്‍

എട്ട് ലക്ഷത്തിന്റെ 48,000 സിഗററ്റുകളുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ പിടിയില്‍

by admin

ബെംഗളുരു;എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. 48,000 സിഗററ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഇരുവരും എത്തിയത്.

ഗ്രീന്‍ ചാനല്‍ വഴി പുറത്തെത്തുന്നതിനിടെ ഇരുവരെയും കസ്റ്റംസ് സംഘം
പിടികൂടുകയായിരുന്നു. ഇവരുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് സിഗററ്റ് പാക്കറ്റുകള്‍ പിടികൂടിയത്.

8.16ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗററ്റുകളാണ് ഇവര്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ പുറത്തെത്തിക്കാന്‍ ശ്രമിച്ചത്.കേസ് രജിസ്റ്റര്‍ ചെയ്ത അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും ചോദ്യം ചെയ്യുകയാണ് ഇവരുടെ പേരും വിലാസവുമടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group