മംഗളൂരു: ചിക്കഗളൂരുവില്‍ ഭവനനിര്‍മാണ ബോര്‍ഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവമോഗ്ഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20),കെ.നാഗരാജ് നായ്ക് (21), വി.ധൻരാജ് നായ്ക് (21) എന്നിവരാണ് അറസ്റ്റിലായത്.എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം നടന്ന കവര്‍ച്ചയില്‍ 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ടെല്ലര്‍ മെഷീൻ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. സി.സി.ടി.വി കാമറയില്‍ നിന്ന് കാഴ്ചകള്‍ മറച്ചിരുന്നു. ചിക്കമഗളൂരു പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കവര്‍ച്ച സംഘം മഗളൂരു സൂറത്ത്കലിലെ എ.ടി.എം തകര്‍ക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസിന്റെ പിടിയിലായത്.