ചെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുൻകൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയ മാറ്റങ്ങള്‍ വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോള്‍, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എൻ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.
ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ അരങ്ങേറിയത് 200 പേര് അണിനിരന്ന തിരുവാതിര
തിരുവനന്തപുരം: ആറ്റുകാല്‍ സന്നിധിയില്‍ തിരുവാതിരയ്ക്ക് മേനികൂട്ടാനായി എത്തിയത് ഇരുന്നൂറോളം വനിതകള്‍. പാട്ടിന്റെ ഈണത്തിനൊത്ത് ക്ഷേത്രമുറ്റത്ത് 200 പേരും തിരുവാതിരയ്ക്ക് ചുവടുവച്ചതോടെ കാഴ്ചക്കാര്‍ക്ക് അതിമനോഹരമായ ദൃശ്യാനുഭവമായിരുന്നു ലഭിച്ചത്.ചട്ടമ്ബിസ്വാമി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ തിരുവാതിര കളിച്ചത്. ശ്രീ വിദ്യാധിരാജ ചട്ടമ്ബി സ്വാമികളുടെ സമാധിയുടെ ശതാബ്ദി ആചരണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവാതിര അരങ്ങേറിയത്.ചട്ടമ്ബി സ്വാമികളെക്കുറിച്ച് മുൻ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രൻ എഴുതിയ വരികളായിരുന്നു തിരുവാതിരയ്ക്ക് ചുവടു വെയ്ക്കുന്നതിനായി ചിട്ടപ്പെടുത്തിയത്.
പ്രഫ. കെആര്‍ ശ്യാമയാണ് വരികള്‍ ആലപിച്ചത്. നഗരത്തിലെ വിവിധ ഡാൻസ് സ്കൂളുകളില്‍ നിന്നുള്ള സംഘമായിരുന്നു തിരുവാതിരയുടെ ഭാഗമായത്. വിവിധ പ്രായത്തിലുള്ള ഇരുന്നൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി ആചരണം മെയ് അഞ്ചിനാണ് ആരംഭിച്ചത്.