ബെംഗളൂരു: കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ് സൈറ്റിന് രൂപംനൽകിയ കേസിൽ നാലുപേർ അറസ്റ്റിൽ. ഹാസൻ ആസ്ഥാനമായുള്ള വെറ്റ് ഫാബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ധർമേഷ് ജെയിൻ, അരുൺ, സിദ്ധാർഥ്, ജീവനക്കാരനായ വെങ്കടേഷ് എന്നിവരെയാണ് ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിന്റെ ഹാസനിലെയും ബെംഗളൂരുവിലെയും ഓഫീസ് റെയ്ഡ് ചെയ്താണ് അറസ്റ്റ്. ബി.ജെ.പി.യുമായിചേർന്ന് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണംചെയ്യുന്ന സ്ഥാപനമായ വരാഹെ അനലറ്റിക്സ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തകനായ ശശാങ്ക് ഭരദ്വാജ് ആവശ്യപ്പെട്ടിട്ടാണ് പ്രതികൾ ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശശാങ്ക് ഭരദ്വാജ് ഒളിവിലാണ്.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കോൺഗ്രസ് നേതാക്കളുടെ ചിത്രത്തിനൊപ്പം അവർ വർഗീയവാദികളും അഴിമതിക്കാരുമാണെന്ന് ചിത്രീകരിച്ചായിരുന്നു വ്യാജവെബ്സൈറ്റ് ഉണ്ടാക്കിയത്. ഇത് ശ്രദ്ധയിൽപെട്ട കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു.
ശ്രീദേവിയെ ആദരിച്ച് ഗൂഗിള്‍
കലിഫോര്‍ണിയ അന്തരിച്ച ബോളിവുഡ് താരറാണി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില് ആദരമായി പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ച് ഗൂഗിള്‍.
ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ച് മുംബൈ സ്വദേശിയായ ആര്‍ട്ടിസ്റ്റ് ഭൂമിക മുഖര്‍ജിയാണ് ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. 1963 ആഗസ്ത് 13ന് തമിഴ്നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് പതിറ്റാണ്ടില്‍ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ബോണി കപൂറാണ് ഭര്‍ത്താവ്. നടി ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് മക്കള്‍. ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്.