Home Featured ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ അരങ്ങേറിയത് 200 പേര്‍ അണിനിരന്ന തിരുവാതിര

ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ അരങ്ങേറിയത് 200 പേര്‍ അണിനിരന്ന തിരുവാതിര

തിരുവനന്തപുരം: ആറ്റുകാല്‍ സന്നിധിയില്‍ തിരുവാതിരയ്‌ക്ക് മേനികൂട്ടാനായി എത്തിയത് ഇരുന്നൂറോളം വനിതകള്‍. പാട്ടിന്റെ ഈണത്തിനൊത്ത് ക്ഷേത്രമുറ്റത്ത് 200 പേരും തിരുവാതിരയ്‌ക്ക് ചുവടുവച്ചതോടെ കാഴ്ചക്കാര്‍ക്ക് അതിമനോഹരമായ ദൃശ്യാനുഭവമായിരുന്നു ലഭിച്ചത്.ചട്ടമ്ബിസ്വാമി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ തിരുവാതിര കളിച്ചത്. ശ്രീ വിദ്യാധിരാജ ചട്ടമ്ബി സ്വാമികളുടെ സമാധിയുടെ ശതാബ്ദി ആചരണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവാതിര അരങ്ങേറിയത്.

ചട്ടമ്ബി സ്വാമികളെക്കുറിച്ച്‌ മുൻ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രൻ എഴുതിയ വരികളായിരുന്നു തിരുവാതിരയ്‌ക്ക് ചുവടു വെയ്‌ക്കുന്നതിനായി ചിട്ടപ്പെടുത്തിയത്. പ്രഫ. കെആര്‍ ശ്യാമയാണ് വരികള്‍ ആലപിച്ചത്. നഗരത്തിലെ വിവിധ ഡാൻസ് സ്‌കൂളുകളില്‍ നിന്നുള്ള സംഘമായിരുന്നു തിരുവാതിരയുടെ ഭാഗമായത്. വിവിധ പ്രായത്തിലുള്ള ഇരുന്നൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആചരണം മെയ് അഞ്ചിനാണ് ആരംഭിച്ചത്.

കാമുകിയെ കാണാന്‍ പുലര്‍ച്ചെ പിസയുമായെത്തി; മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കാമുകിയെ കാണാൻ പുലര്‍ച്ചെ എത്തിയ യുവാവിന് മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് ദാരുണാന്ത്യം.ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷൊഹൈബ്(20) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ ബോരബണ്ഡയിലായിരുന്നു സംഭവം.പുലര്‍ച്ചെ പിസയും വാങ്ങിയാണ് ഷൊഹൈബ് കാമുകി താമസിക്കുന്ന മൂന്നുനിലകെട്ടിടത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്നതിടെ ആരുടെയോ കാലൊച്ചകള്‍ കേട്ടു.ഇത് പെണ്‍കുട്ടിയുടെ പിതാവായിരിക്കുമെന്ന് കരുതിയ യുവാവ്, ടെറസില്‍ ഒളിക്കാൻ ശ്രമിച്ചു.

ഇതിനിടെയാണ് താഴേക്ക് തെന്നിവീണതെന്നും വീഴ്ചയില്‍ വൈദ്യുതലൈനില്‍ ശരീരം തട്ടിയതായും പൊലീസ് പറഞ്ഞു.നിലത്തുവീണ് ഗുരുതരപരിക്കേറ്റ യുവാവിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group