ബെംഗളൂരു: തുമകൂരുവിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു. കുനിഗലിൽ വീടിനുമുന്നിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സുപ്രിയയെയാണ് തെരുവുനായ ആക്രമിച്ചത്.
സുപ്രിയയെ നായ കടിച്ചുവലിച്ച് ആക്രമിക്കുന്നത് കണ്ട അയൽവാസിയാണ് രക്ഷപ്പെടുത്തിയത്. കുനിഗലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തുമകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.