ബെംഗളൂരു: ബെലഗാവിയിൽ ഭാര്യയും ഭർത്താവും കൊച്ചു മകളും വൈദ്യുതാഘാതമേറ്റു മരിച്ചു. രാംദുർഗ് സ്വദേശി ഈരപ്പ ഗംഗപ്പ റാത്തോഡ് (50), ഭാര്യ ശാന്തവ്വ ഈരപ്പ റാത്തോഡ് (45), കൊച്ചുമകൾ അന്നപൂർണ ഹൊനപ്പ ലമണി (8) എന്നിവരാണ് മരിച്ചത്.ഷഹുനഗറിൽ കെട്ടിടനിർമാണസ്ഥലത്ത് വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു ഈരപ്പ. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഇലക്ട്രിക്ക് കോയിലിൽനിന്ന് അന്നപൂർണയ്ക്കാണ് ആദ്യം ഷോക്കേറ്റത്.പിന്നാലെ അന്നപൂർണയെ രക്ഷിക്കാനെത്തിയ ഈരപ്പയ്ക്കും ശാന്തവ്വയ്ക്കും ഷോക്കേൽക്കുകയായിരുന്നു.
മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് അന്നപൂർണ. വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അപകടസ്ഥലം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെടുമെന്ന് ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.
ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ബസ്; കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലില്‍ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍
ബെംഗളുരു: മലയാളികള്‍ക്ക് ഓണം അടുക്കുന്തോറും എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്താനുള്ള ആഗ്രഹമാണ്. എന്നാല്‍ ഈ ആഗ്രഹത്തിന് കത്തിവയ്ക്കുന്ന നിരക്കാണ് സ്വകാര്യ ബസ് കമ്ബനികള്‍ ഈടാക്കുന്നത്.പ്രമുഖ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് വില കേട്ടാല്‍ ആരും ഒന്ന് പകച്ചുപോകും. കേരളത്തിലേയ്ക്കുള്ള സ്പെഷ്യല്‍ ട്രെയിനെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വീകരിച്ചുവരുന്നതേയുള്ളു. ഇതിനിടയിലും ആശ്വാസ വാര്‍ത്തയാണ് ബെംഗളുരുവില്‍ നിന്ന് എത്തുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിലാണ് ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെത്താൻ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത എത്തുന്നത്.
കര്‍ണാടക ആര്‍ ടി സി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യല്‍ എ സി ബസുകള്‍ അനുവദിച്ചതായാണ് അറിയിച്ചത്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരില്‍ നിന്നും സ്പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും. ഓണക്കാലത്ത് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകുമോ എന്നത് വരും ദിവസങ്ങളില്‍ അറിയാം.വിദ്യാര്‍ത്ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യല്‍ ബസ്സ് സര്‍വീസുകള്‍.
ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തുന്നത്. ഓണക്കാലമായതിനാല്‍ട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് ബാംഗ്ലൂരില്‍ നിന്നുള്ള സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.അതേസമയം ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കവും ഇന്നുണ്ടായി.
കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ച് ഇന്ത്യൻ റെയില്‍വേ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. പല്‍വേല്‍ – നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിൻ ഈ മാസം 22 ന് നാഗര്‍കോവിലില്‍ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും സര്‍വീസ് നടത്തും. സെപ്തംബര്‍ 7 വരെ മൂന്ന് സര്‍വീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സര്‍വീസ് ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.