Home covid19 ബെംഗളൂരു: ബി.ബി.എം.പി. ആസ്ഥാനത്ത് തീപ്പിടിത്തം ഒമ്പതുപേർക്ക് പരിക്ക്

ബെംഗളൂരു: ബി.ബി.എം.പി. ആസ്ഥാനത്ത് തീപ്പിടിത്തം ഒമ്പതുപേർക്ക് പരിക്ക്

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) ഹെഡ്ക്വാർട്ടേഴ്‌സിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ ചീഫ് എൻജിനിയർ ഉൾപ്പെടെ ഒമ്പതുജീവനക്കാർക്ക് പരിക്കേറ്റു.ചീഫ് എൻജിനിയർ ശിവകുമാർ, ക്വാളിറ്റി കൺട്രോൾവിഭാഗത്തിലെ ജീവനക്കാരായ സന്തോഷ് കുമാർ, കിരൺ, സിറാജ്, മനോജ്, ശ്രീധർ, വിജയമാല, ജ്യോതി, ശ്രീനിവാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ ആദ്യം സെയ്ന്റ് മാർത്താസ് ആശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലെ പൊള്ളൽവിഭാഗത്തിൽ പ്രവേശിപ്പിച്ചെന്നും ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.

ബി.ബി.എം.പി.യുടെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ ബെൻസീൻ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്ന തീപ്പിടിത്തം.അഗ്നിശമനസേനയും പോലീസുമെത്തിയാണ് തീയണച്ചതും രക്ഷാപ്രവർത്തനം നടത്തിയതും.സിവിൽജോലികൾക്കുള്ള വസ്തുക്കൾ നിർമാണപ്രവർത്തനങ്ങൾക്ക് മുമ്പ് ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ പരിശോധന നടത്താറുണ്ട്.ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയായിരുന്നു അപകടമെന്നാണ് വിവരം. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ അറിയൂവെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു.

അന്വേഷണംവേണം -രവികുമാർ:ബി.ബി.എം.പി. ആസ്ഥാനത്ത് തീപ്പിടിത്തമുണ്ടായതിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി. എം.എൽ.സി. രവികുമാർ ആവശ്യപ്പെട്ടു.ബി.ബി.എം.പി. കരാറുകാർ സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും അതിനാൽ രേഖകൾ നശിപ്പിക്കാൻവേണ്ടി ആരോ മനഃപൂർവം തീയിട്ടതാണെന്നും രവികുമാർ ആരോപിച്ചു.എന്നാൽ, റെക്കോഡ്‌ മുറിയിൽ തീ പിടിക്കാത്തതിനാൽ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്് ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർ (ഫിനാൻസ്) ജയറാം റായ്പുര അറിയിച്ചു

രാഹുലിന് മാനസിക സമനില നഷ്ടപ്പെട്ടു…; വിമര്‍ശനവുമായി ബി.ജെ.പി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചക്ക് തയാറാവില്ലെന്നാണ് പ്രതിപക്ഷം കരുതിയതെന്നും രാഹുലിന് മാനസിക സമനില നഷ്ടപ്പെട്ടെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ലോക്സഭയില്‍ മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യുമ്ബോള്‍ തമാശ പറഞ്ഞ് ചിരിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രണ്ട് മണിക്കൂര്‍ 13 മിനിറ്റ് സമയം സംസാരിച്ചു.

പ്രസംഗത്തിന്റെ അവസാനം രണ്ട് മിനിറ്റ് മാത്രമാണ് അദ്ദേഹം മണിപ്പൂരിനെ കുറിച്ച്‌ സംസാരിച്ചത്. മാസങ്ങളായി മണിപ്പൂര്‍ കത്തുകയാണ്. ആളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, തമാശകള്‍ പറഞ്ഞ് ചിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പിന്നാലെയാണ് പ്രഹ്ലാദ് ജോഷി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ‘രാഹുല്‍ ഗാന്ധിയുടെ മാനസിക സമനില നഷ്ടപ്പെട്ടതായി ഞാൻ കരുതുന്നു, അങ്ങനെയാണ് മനസ്സിലാകുന്നത്…അദ്ദേഹം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കേട്ടില്ല.

അദ്ദേഹം സഭയില്‍ വന്നില്ല… ഗ്രാൻഡ് ഓള്‍ഡ് പാര്‍ട്ടിയായ കോണ്‍ഗ്രസ് നിരുത്തരവാദപരമായി പെരുമാറുന്നത് വളരെ നിര്‍ഭാഗ്യകരമാണ് -പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി.പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയെ കുറിച്ചായിരുന്നില്ല. അത് മോദിയെ കുറിച്ച്‌ മാത്രമായിരുന്നു. തന്റെ ആശയങ്ങളും രാഷ്ട്രീയവും ആഗ്രഹങ്ങളുമാണ് അദ്ദേഹം അവിടെ പങ്കുവെച്ചത്. മോദി 2024ല്‍ വീണ്ടും പ്രധാനമന്ത്രിയാകുമോയെന്നതല്ല പ്രശ്നം. മണിപ്പൂരാണ് ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group