Home Featured ലോക്‌സഭാ തിരഞ്ഞെടുപ്പ് : പ്രചാരണത്തിന് തുടക്കമായി ‘ഗൃഹജ്യോതി’ ഉദ്ഘാടനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് : പ്രചാരണത്തിന് തുടക്കമായി ‘ഗൃഹജ്യോതി’ ഉദ്ഘാടനം.

ബെംഗളൂരു: മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി സിദ്ധരാമയ്യ സർക്കാരിന്റെ അഞ്ചിന ജനപ്രിയ പദ്ധതികളിലൊന്നായ ‘ഗൃഹജ്യോതി’യുടെ ഉദ്ഘാടനം.വീടുകളിൽ മാസംതോറും 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ഓഗസ്റ്റ് ഒന്നുമുതൽ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് സീറോ ബിൽ നൽകിത്തുടങ്ങിയിരുന്നു.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് ഉദ്ഘാടനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗെ ജനങ്ങളോട് ആഹ്വാനംചെയ്തു. ‘‘രാജ്യം സുരക്ഷിതമാകണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽവരണം.

പാർലമെന്റിൽ ‘ഇന്ത്യ’ വരണം. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും നന്മയ്ക്കായി, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സുരക്ഷയ്ക്കായി മുന്നണിയെ അധികാരത്തിലെത്തിക്കണം’’ -മല്ലികാർജുൻ ഖാർഗെ പറഞ്ഞു.കോൺഗ്രസ് അധികാരത്തിൽവരുമ്പോഴെല്ലാം പാവപ്പെട്ടവർ, സ്ത്രീകൾ, കൂലിത്തൊഴിലാളികൾ, യുവാക്കൾ എന്നിവർക്കെല്ലാം പുതിയ പദ്ധതികൾ നടപ്പാക്കാറുണ്ട്. സിദ്ധരാമയ്യ സർക്കാർ പലപദ്ധതികളും നടപ്പാക്കി. ജനങ്ങളുടെ ക്ഷേമത്തിന് അഞ്ച് വാഗ്ദാനപദ്ധതികൾ കൊണ്ടുവന്നു.

ബി.ജെ.പി. സർക്കാർ ഒരുപദ്ധതിയും പാവപ്പെട്ടവർക്കായി നടപ്പാക്കിയില്ല. പറഞ്ഞവാക്ക് പാലിക്കാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജമന്ത്രി കെ.ജെ. ജോർജ്, മന്ത്രിമാരായ ശരണബസപ്പ ദർശനാപുര, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാൻഡ്രെ തുടങ്ങിയവരും സംബന്ധിച്ചു.

കേന്ദ്രം വെട്ടിയ പാഠം കേരളം പഠിപ്പിക്കും; പുസ്‌തകം സെപ്‌തംബറില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ലഭ്യമാക്കും

കേന്ദ്ര സര്‍ക്കാരും എൻസിഇആര്‍ടിയും ചേര്‍ന്ന് വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ അനുബന്ധ പാഠപുസ്തകം സെപ്തംബറില്‍ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.പൊളിറ്റിക്കല്‍ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലാണ് അധിക പുസ്തകം തയ്യാറാക്കുന്നത്. സ്വാതന്ത്ര്യസമരം, മുഗള്‍ചരിത്രം, ഗാന്ധിവധം തുടങ്ങി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി പാഠഭാഗങ്ങളാണ് എൻസിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് വെട്ടിമാറ്റിയത്.

കേരളത്തില്‍ ഹയര്‍ സെക്കൻഡറി പഠനത്തിന് ആശ്രയിക്കുന്നത് എൻസിഇആര്‍ടി പുസ്തകങ്ങളെയാണ്. അവരുടെ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ഇവിടെ അച്ചടിക്കുകമാത്രമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച കരാര്‍ നിലവില്‍ സര്‍ക്കാരും എസ്സിഇആര്‍ടിയും തമ്മിലുണ്ട്. അവര്‍ വെട്ടിമാറ്റിത്തരുന്ന പാഠഭാഗംമാത്രം പഠിപ്പിക്കാൻ കേരളത്തിന് ഉത്തരവാദിത്തമില്ല. രാജ്യത്തിന്റെ മതനിരപേക്ഷത, ഫെഡറല്‍ സംവിധാനം, സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യാ ചരിത്രം തുടങ്ങിയവ വസ്തുതാപരമായി കുട്ടികളെ കേരളത്തില്‍ പഠിപ്പിക്കും. ഇതിനായാണ് പ്രത്യേക പുസ്തകം തയ്യാറാക്കിയത്.

ഇത് സെപ്തംബറില്‍ വിദ്യാര്‍ഥികളുടെ കൈകളിലെത്തിക്കാനുള്ള തീവ്രയജ്ഞത്തിലാണ് പൊതുവിദ്യാഭ്യാസവകുപ്പ്. 2024–-25 അധ്യയന വര്‍ഷത്തില്‍ 1, 3, 5, 7, 9 ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group