രാജ്യത്തെ തന്നെ ഞെട്ടിച്ച പബ്ജി പ്രണയനായിക റോ ഏജന്റായി വേഷമിടുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പബ്ജി കളിച്ച് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ആളാണ് സീമ ഹൈദര്‍. നാല് മക്കളുമായി ഇന്ത്യയിലേക്ക് എത്തിയ സീമ റോ ഏജന്റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. രാജസ്ഥാനില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത് ആസ്പദമാക്കി പ്രമേയമൊരുക്കുന്ന ചിത്രമായ എ ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി എന്ന ചിത്രത്തിന് വേണ്ടി സീമയും ഭര്‍ത്താവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജാനി ഫയര്‍ഫോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ അണിയറ പ്രവര്‍ത്തകരുമായും സീമ ചര്‍ച്ചകള്‍ നടത്തി എന്നാണ് വിവരം. പബ്ജി കളിച്ച സീമ ഇന്ത്യയിലുള്ള 22 കാരനായ ഗ്രേറ്റര്‍ നോയിഡയിലുള്ള സച്ചിൻ മീണയുമായി പ്രണയത്തിലാകുകയും ഒടുവില്‍ പാക്കിസ്ഥാനില്‍ നിന്നും നാല് മക്കളുമായി അനധികൃതമായി ഇന്ത്യയില്‍ എത്തുകയും ആയിരുന്നു.