ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രക്കുകൾക്കും നിരോധനമേർപ്പെടുത്തിയ ആദ്യദിനത്തിൽ നിയമലംഘനം നടത്തിയതിന് 137 കേസുകൾ പോലീസ് രജിസ്റ്റർചെയ്തു. നിയമ ലംഘകരിൽനിന്ന് 68,500 രൂപ പിഴ ഈടാക്കിയതായി രാമനഗര എസ്.പി. കാർത്തിക് റെഡ്ഡി അറിയിച്ചു. നിരോധനമുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ മാത്രമേ പോകാവൂവെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ചമുതലാണ് ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയ്‌ലർ, മോട്ടോർരഹിതവാഹനം എന്നിവയ്ക്കാണ് അതിവേഗപാതയിൽ നിരോധനം നിലവിൽവന്നത്.
നിരോധനമുള്ള വാഹനങ്ങൾ അതിവേഗപാതയിൽ പ്രവേശിക്കാതിരിക്കാൻ സർവീസ് റോഡിൽനിന്ന് വാഹനങ്ങൾ അതിവേഗപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ രാമനഗര, മൈസൂരു, മാണ്ഡ്യ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ നിരോധനമുണ്ടാകുമെന്ന് ആഴ്ചകൾക്കു മുമ്പേ അറിയിപ്പ് നൽകിയിട്ടും പല ആളുകളും നിയമം ലംഘിക്കുകയാണെന്ന് എസ്.പി. പറഞ്ഞു. വേഗംകുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടങ്ങൾക്ക് കാരണമാകുന്നതിനെത്തുടർന്നാണ് ദേശീയപാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്.
10 വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഭിക്ഷക്കാരനായി തെരുവില്‍ കണ്ടതും നെഞ്ചുതകര്‍ന്ന് ഭാര്യ, ട്വിസ്റ്റ്!
യു.പിയിലെ ബല്ലിയയില്‍ 10 വര്‍ഷം മുമ്ബ് കാണാതായ ഭര്‍ത്താവുമായി ഒരു സ്ത്രീ കൂടിച്ചേര്‍ന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരുന്നു.കാണാതായ ഭര്‍ത്താവിനെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടെത്തിയ യുവതി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കാണാതായ ഭര്‍ത്താവിനെ കണ്ടെത്തിയപ്പോഴുള്ള വികാര നിര്‍ഭരമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് അമളി മനസിലായത്.
യുവതി കൂട്ടിക്കൊണ്ട് വന്നത് സ്വന്തം ഭര്‍ത്താവിനെയല്ല!വീട്ടിലെത്തിയതിന് ശേഷം എവിടെയായിരുന്നു, എന്തുകൊണ്ട് വീട്ടിലേക്ക് വന്നില്ല എന്നു തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ യുവതി ചോദിച്ചെങ്കിലും ഇയാള്‍ ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല. സംശയം തോന്നിയ ജാനകിയെന്ന സ്ത്രീ യുവാവിന്റെ അടയാളങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് താൻ വീട്ടിലേക്ക് കൊണ്ടുവന്നത് സ്വന്തം ഭര്‍ത്താവിനെയല്ല, ഭര്‍ത്താവിന്റെ രൂപസാദൃശ്യമുള്ള മറ്റൊരാളെയാണെന്ന് ജാനകി തിരിച്ചറിയുന്നത്.പിന്നാലെ യുവാവിനോട് ജാനകി ക്ഷമാപണം നടത്തി. ഭര്‍ത്താവെന്ന് കരുതി യുവതി കൂട്ടികൊണ്ടു വന്നയാളുടെ പേര് രാഹുല്‍ എന്നാണ്. തെറ്റ് തിരിച്ചറിഞ്ഞതോടെ രാഹുലിനെ കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചു.