ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ആറ് ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രൊജക്‌ട് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കുറഞ്ഞത് 3167 കടുവകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഓരോ നാല് വര്‍ഷവും കൂടുമ്ബോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണമെടുക്കുന്നത്. നിലവില്‍ 3682 കടുവകള്‍ രാജ്യത്തുണ്ടെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രയിലെ കര്‍ഷകന്‍; 45 ദിവസം കൊണ്ട് നേടിയത് നാലു കോടി രൂപ
അമരാവതി: തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രയിലെ കര്‍ഷകൻ. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ കര്‍ഷകനായ മുരളിയാണ് തക്കാളി വിറ്റ് കോടീശ്വരനായത്. 45 ദിവസംകൊണ്ട് നാലു കോടി രൂപയാണ് ഇദ്ദേഹം തക്കാളി വിറ്റ് നേടിയത്.
കഴിഞ്ഞ വര്‍ഷം തക്കാളി കൃഷി ചെയ്ത് 1.5 കോടി രൂപയുടെ നഷ്ടം മുരളിക്ക് സംഭവിച്ചിപൃരുന്നു്. എന്നാല്‍ ഇത്തവണ 40,000 പെട്ടി തക്കാളി വിറ്റതായാണ് ഇദ്ദേഹം വ്യക്തമാക്കിയത്. കൈയില്‍ പണം എത്തിയതോടെ തന്റെ കൃഷിസ്ഥലം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരളി.
സമാനമായ രീതിയില്‍ തക്കാളി വിറ്റ് ഒരു മാസം കൊണ്ട് ഒന്നരക്കോടി രൂപയും 2.8 കോടി രൂപയും നേടിയ പൂണെയില്‍ നിന്നുള്ള കര്‍ഷകരുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.