Home Featured സാദിഖലി ശിഹാബ് തങ്ങൾ സിദ്ധരാമയ്യയെ സന്ദർശിച്ചു

സാദിഖലി ശിഹാബ് തങ്ങൾ സിദ്ധരാമയ്യയെ സന്ദർശിച്ചു

by admin

ബെംഗളൂരു: മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു. സിദ്ധരാമയ്യയുടെ ബെംഗളൂരുവിലെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെയും കർണാടകത്തിലെയും ന്യൂനപക്ഷ രാഷ്ട്രീയവും വർഗീയ ധ്രുവീകരണങ്ങളെ ഒറ്റപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും ഇരുവരുടെയും ചർച്ചയിൽ ഇടംപിടിച്ചു.

മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് സിദ്ധരാമയ്യ ചോദിച്ചറിഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാം പുരസ്കാരം നേടിയതിന് സാദിഖലി ശിഹാബ് തങ്ങളെ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് ഖാൻ, കർണാടക ഫിനാൻസ് സെക്രട്ടറി ഡോ. ജാഫർ, എ.ഐ.കെ.എം.സി.സി. സെക്രട്ടറി എം.കെ. നൗഷാദ്, സുബൈർ കമാൽ ഹാജി എന്നിവരും സന്നിഹിതരായി.

You may also like

error: Content is protected !!
Join Our WhatsApp Group