Home Featured കോളേജിലെ ശുചിമുറിയിൽ ക്യാമറ വച്ച കേസ്: 3 വിദ്യാർഥിനികൾക്ക് ജാമ്യം

കോളേജിലെ ശുചിമുറിയിൽ ക്യാമറ വച്ച കേസ്: 3 വിദ്യാർഥിനികൾക്ക് ജാമ്യം

by admin

ബെംഗളൂരു∙ ഉഡുപ്പി മാൽപ്പെയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജിലെ ശുചിമുറിയിൽ ക്യാമറ വച്ച സംഭവത്തിൽ പ്രതികളായ 3 വിദ്യാർഥിനികൾക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി ശ്യാം പ്രകാശാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു മാൽപ്പെ പൊലീസ് വിദ്യാർഥിനികൾക്കും കോളജ് മാനേജ്മെന്റിനുമെതിരെ സ്വമേധയാ കേസെടുത്തത്.

സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷൻ അംഗവും ബിജെപി നേതാവുമായ നടി ഖുശ്ബു കോളജിൽ പരിശോധന നടത്തിയിരുന്നു. ഇരുസമുദായങ്ങൾ തമ്മിലുള്ള വൈരമാണ് ക്യാമറ വയ്ക്കുന്നതിലേക്കു നയിച്ചതെന്ന ആരോപണം ഖുശ്ബു തള്ളിയിരുന്നു. മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവരാനുണ്ട്.

അടിസ്ഥാനരഹിതമായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉഡുപ്പി എസ്പി അക്ഷയയോട് നിർദേശിച്ചു. കേസ് കേന്ദ്ര ഏജൻസികൾക്കു കൈമാറണമെന്ന ആവശ്യവുമായി ബിജെപി കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.

സിദ്ധരാമയ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകയെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകയായ ശകുന്തളയെയാണ് അറസ്റ്റ് ചെയ്തത്.

ഉടുപ്പിയിലെ സ്വകാര്യ കോളേജിലെ മൊബൈല്‍ വിവാദം ബിജെപി രാഷ്ട്രീയ ലക്ഷ്യം വച്ച്‌ ഉപയോഗിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് നടത്തിയ പരാമര്‍ശമാണ് അറസ്റ്റിനാധാരം. ‘സിദ്ധരാമയ്യയുടെ ഭാര്യയ്‌ക്കോ മരുമകള്‍ക്കോ ആണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായതെങ്കില്‍ നിങ്ങള്‍ ഇത് തന്നെ പറയുമോ?’ എന്നാണ് ശകുന്തള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.

ട്വിറ്ററിലും ഫേസ്ബുക്കിലും ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനെതിരെ ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനുകളിലൊന്നില്‍ പരാതി ലഭിക്കുകയും കേസെടുത്ത പൊലീസ് ശകുന്തളയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group