Home Featured ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചു ; രാഹുലിനെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചു ; രാഹുലിനെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ലൈംഗീക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ രാഹുലിനെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍.ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ഗാന്ധി പോസ്റ്റ് ചെ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു.പോസ്റ്റ് പിന്‍വലിക്കാത്തതിന് രാഹുല്‍ഗാന്ധിക്കെതിരേയും ട്വിറ്ററിനെതിരേയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.2021 ല്‍ ഡല്‍ഹി കന്റോണ്‍മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

തീവണ്ടിക്കടിയിലേക്ക് വീണ കണ്ണൂർ സ്വദേശിയെ രക്ഷപ്പെടുത്തി മലയാളി ആർ പി എഫ് ഉദ്യോഗസ്ഥൻ

മംഗളൂരു :സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട തീവണ്ടിയിൽ ചാടി കയറുന്നതിന് ഇടയിൽ പാളത്തിലേക്ക് വീഴുകയായിരുന്ന യാത്രക്കാരനെ രക്ഷിച്ച് ആർ പി എഫ് ഉദ്യോഗസ്ഥൻ. മംഗളൂരു സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ വ്യാഴാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം.മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്‌സ്‌പ്രസിലെ എസ്-6 കോച്ചിലേക്ക് ചാടി കയറാൻ ശ്രമിച്ച വളപട്ടണം സ്വദേശി എഴുപതുകാരനായ നാരായണനെയാണ് ആർ പി എഫ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ എം കെ പ്രകേഷ് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.വണ്ടി പുറപ്പെടുമ്പോൾ ഒരാൾ ഓടിക്കയറാൻ ശ്രമിക്കുന്നതും വഴുതി തീവണ്ടിക്ക് അടിയിലേക്ക് വീഴുന്നതും ശ്രദ്ധയിൽപ്പെട്ടു, ഉടനെ അദ്ദേഹത്തെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ച്‌ കയറ്റുകയായിരുന്നു- പ്രകേഷ് പറഞ്ഞു. പ്ലാറ്റ്ഫോമിലെ സി സി ടി വി ദൃശ്യങ്ങളിലും രക്ഷപ്പെടുത്തൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്‌.

You may also like

error: Content is protected !!
Join Our WhatsApp Group