Home Featured ബെംഗളൂരു: സഹപാഠിയുടെ സ്വകാര്യദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ സംഭവം; കോളേജില്‍ നേരിട്ടെത്തി ഖുശ്ബു

ബെംഗളൂരു: സഹപാഠിയുടെ സ്വകാര്യദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ സംഭവം; കോളേജില്‍ നേരിട്ടെത്തി ഖുശ്ബു

ബെംഗളൂരു: ശുചിമുറിയില്‍ ഒളിക്യാമറ വെച്ച്‌ സഹപാഠിയുടെ സ്വകാര്യദൃശ്യം ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദര്‍ കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി.ഉടുപ്പിയിലെ നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയൻസ് കോളേജിലെത്തിയാണ് ഖുശ്ബു കേസിന്റെ വിശദവിവരങ്ങള്‍ അന്വേഷിച്ചത്.സംഭവം നടന്ന ശുചിമുറിയിലും ഖുശ്ബു പരിശോധന നടത്തി.

കേസ് കൂടുതല്‍ അന്വേഷിക്കുന്നതിനെ കുറിച്ച്‌ മാനേജമെന്റുമായി ചര്‍ച്ച നടത്തുകയും നടപടികള്‍ വേഗത്തിലാക്കണമെന്നും കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നേത്രജ്യോതി കോളേജ് ഡയറക്ടര്‍ രശ്മി കഷ്ണ പ്രസാദ്, ഉഡുപ്പി എസ്പി അക്ഷയ്, അഡ്വക്കേറ്റ് മേരി ശ്രേഷ്ഠ, കോളേജ് ചീഫ് അക്കാദമിക് കോര്‍ഡിനേറ്റര്‍ ബാലകൃഷ്ണ പര്‍ക്കാല, പ്രിൻസിപ്പല്‍ റജിബ് മണ്ഡല് എന്നിവരുമായാണ് ഖുശ്ബു ചര്‍ച്ച നടത്തിയത്.ജൂലൈ 18-നാണ് നേത്രജ്യോതി കോളേജ് വിദ്യാര്‍ത്ഥിനി തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കിയത്.

വിശദ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുക, അത് ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ ഉടൻ കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനികളെ സസ്‌പെൻഡ് ചെയ്തിരുന്നു.

വന്ദേഭാരതില്‍ വിളമ്ബിയ ഭക്ഷണത്തില്‍ പാറ്റ; ഗുണനിലവാരം ചോദ്യം ചെയ്ത് യാത്രക്കാര്‍

വന്ദേഭാരതില്‍ വിളമ്ബിയ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തി. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം.വന്ദേഭാരതില്‍ റെയില്‍വേ കാറ്ററിംഗ് സര്‍വീസായ ഐ.ആര്‍.സി.ടി.സി നല്‍കിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്.ഭക്ഷണത്തില്‍ പാറ്റയുള്ളതിന്‍റെ ചിത്രങ്ങള്‍ യുവാവ് തന്‍റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ‘വന്ദേഭാരതില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ യുവാവിനോട് മാപ്പ് പറഞ്ഞ് ഐ.ആര്‍.സി.ടി.സി രംഗത്തെത്തിയിരുന്നു.

നിങ്ങള്‍ക്ക് സംഭവിച്ച ദുരനുഭവത്തില്‍ ക്ഷമ ചോദിക്കുന്നു. വിഷയം കാര്യക്ഷമമായി പരിശോധിക്കും. ഭക്ഷണമുണ്ടാക്കുമ്ബോള്‍ കൃത്യമായ സുരക്ഷ പാലിക്കാൻ ബന്ധപ്പെട്ട സേവനദാതാവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേവനദാതാവില്‍ നിന്നും തക്കതായ പിഴ ഈടാക്കിയിട്ടുണ്ട്” എന്നായിരുന്നു ഐ.ആര്‍.സി.ടി.സിയുടെ പ്രതികരണം.റെയില്‍വേയുടെ ട്വിറ്റര്‍ പേജില്‍ നിന്നും യുവാവിന് ക്ഷമാപണം ലഭിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കറ്റിന്‍റെ പകര്‍പ്പ് ഐ.ആര്‍.സി.ടി.സിക്ക് കൈമാറണമെന്നും റെയില്‍സേവ കൂട്ടിച്ചേര്‍ത്തു. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വന്ദേഭാരതില്‍ വിളമ്ബുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group