Home Featured ഉറക്കത്തില്‍’ മൂന്ന് കിലോമീറ്റര്‍ നടന്ന് കുരുന്ന് ; അര്‍ധരാത്രി രക്ഷകനായി ബാര്‍ ഉടമ

ഉറക്കത്തില്‍’ മൂന്ന് കിലോമീറ്റര്‍ നടന്ന് കുരുന്ന് ; അര്‍ധരാത്രി രക്ഷകനായി ബാര്‍ ഉടമ

മംഗളൂരു: ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മൂന്ന് കിലോമീറ്റര്‍ നടന്ന് ഉണര്‍ന്നപ്പോള്‍ പാതയോരത്ത് നിന്ന ആറു വയസുകാരിയെ അര്‍ധരാത്രി ആ വഴി വന്ന ബാര്‍ ഉടമ രക്ഷിതാക്കളെ ഏല്‍പിച്ചു.ഉടുപ്പി ജില്ലയില്‍ ഡബ്ബെകട്ടെ-തെക്കട്ടെയില്‍ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം.കച്ചവടം കഴിഞ്ഞ് ജീവനക്കാരോടൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചര്‍ക്കോട്ടിഗെയില്‍ അര്‍ച്ചന ബാര്‍-റസ്റ്റോറന്റ് നടത്തുന്ന വിശ്വനാഥ പൂജാരി. സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലേക്കുള്ള വഴി ചൂണ്ടി ബോര്‍ഡിനടുത്ത് പൂര്‍ണ നഗ്നയായി നില്‍ക്കുന്ന കുട്ടിയെ കണ്ട് ആദ്യം ഞെട്ടി. ഇറങ്ങി അന്വേഷിച്ചപ്പോള്‍ കുട്ടി വീട് പറഞ്ഞു. കുഞ്ഞിനെയുമെടുത്ത് കൊര്‍ഗി ഗ്രാമത്തിലെ വീട്ടില്‍ ചെന്ന് വിളിച്ചപ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്. മദ്യശാല നടത്തുന്ന വിശ്വനാഥ പൂജാരിയുടെ മനുഷ്യപ്പറ്റാണിപ്പോള്‍ ആ ഗ്രാമത്തിെൻറ സംസാരവിഷയം.

ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

മംഗളൂരു: നഗരത്തില്‍ കാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ദമ്ബതികളുടെ പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് മരിച്ചു.ഝാര്‍ഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകള്‍ ആഇശയാണ്(ഒന്നര) മരിച്ചത്.കാവൂര്‍ മസ്ജിദിന് സമീപം വാടക വീട്ടിലാണ് അൻസാരിയും കുടുംബവും താമസം.മകള്‍ ഇടുങ്ങിയ പാര്‍പ്പിടത്തില്‍ കളിക്കുകയായിരുന്നു.വെള്ളം ശേഖരിച്ചു വെച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീണത് രക്ഷിതാക്കള്‍ അറിയാൻ വൈകിപ്പോയി. കാവൂര്‍ പൊലീസ് കേസെടുത്തു

You may also like

error: Content is protected !!
Join Our WhatsApp Group