തളിപ്പറമ്ബ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് മൈസൂരുവില്‍ നിന്നും അറസ്റ്റ്‌ചെയ്തു. തിരുവനന്തപുരം കാട്ടാക്കട അമരാവതി എസ്.എസ്.ജിതേഷിനെയാണ് (23) തളിപ്പറമ്ബ് എസ്‌എച്ച്‌ഒ എ.വി.ദിനേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിയെ ആണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. 2021ല്‍ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജിതേഷ് അറസ്റ്റിലായിരുന്നു.
പിന്നീടൊരിക്കല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജിതേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. ഈ കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഇക്കഴിഞ്ഞ 27നു വീണ്ടുമെത്തി പെണ്‍കുട്ടിയുമായി കടന്നു കളയുരകായിയിരുന്നു. മൈസൂരുവിലെ ലോഡ്ജില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇൻസ്‌പെക്ടര്‍ ദിനേശൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രമോദ്, സുജിത്ത്, വിനോദ് എന്നിവര്‍ മൈസൂരുവില്‍ എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് തളിപ്പറമ്ബിലേക്ക് കൊണ്ടു വരികയായിരുന്നു. മറ്റു കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ജിതേഷിനെ പുതിയ കേസിന്റെ റിപ്പോര്‍ട്ട് സഹിതം ഇന്നു കോടതിയില്‍ ഹാജരാക്കും.