ബെംഗളൂരു: പോലീസിന്റെ സേവനങ്ങളെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ക്യു.ആർ. കോഡ് സംവിധാനം ആരംഭിച്ച് ബെംഗളൂരു പോലീസ്. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ ക്യു.ആർ. കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനം ആരംഭിച്ചെന്നും പോലീസിന്റെ സേവനം സംബന്ധിച്ച് സത്യസന്ധമായ അഭിപ്രായം അറിയിക്കണമെന്നും ദയാനന്ദ പറഞ്ഞു.
ഇതിലൂടെ പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ്സ്റ്റേഷനുകളിലും നിരത്തുകളിലെ ബോർഡുകളിലും ക്യു.ആർ. കോഡുണ്ടാകും.ലോക സ്പന്ദന’ പദ്ധതിയുടെ കീഴിലാണ് ക്യു.ആർ. കോഡ് സംവിധാനം ആരംഭിച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് ഡി.സി.പി.മാർക്കും പോലീസ് കമാൻഡ് സെന്ററിലും ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി. സി.കെ. ബാവ പരീക്ഷണാടിസ്ഥാനത്തിൽ ക്യു.ആർ. കോഡ് അധിഷ്ടിത സംവിധാനം ആരംഭിച്ചിരുന്നു. പോലീസ് സേവനത്തിൽ സുതാര്യത കൊണ്ടുവരുന്നതിനും ഉദ്യോഗസ്ഥരുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.
ക്യു.ആർ. കോഡ് ആരംഭിച്ച് ബി.ബി.എം.പി.യും:പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി.) ക്യു.ആർ. കോഡ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ സൗത്ത് സോണിലാണ് ആരംഭിച്ചത്. റോഡരികുകളിൽ വെച്ചിട്ടുള്ള ക്യു.ആർ. കോഡ് സ്കാൻചെയ്താൽ സ്ഥലത്തെ എം.എൽ.എ., കരാറുകാർ, ശുചീകരണ ചുമതലയുള്ള ജീവനക്കാർ, മാലിന്യം ശേഖരിക്കുന്നവർ തുടങ്ങിയവർ ആരാണെന്നുള്ള വിവരവും ഇവരുടെ ഫോൺ നമ്പറുകളും ലഭിക്കും.ജനങ്ങളെ ബാധിക്കുന്ന എന്തുപ്രശ്നങ്ങളും ബി.ബി.എം.പി.യുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാനാകും. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ ബി.ബി.എം.പി. ലക്ഷ്യമിടുന്നുണ്ട്.
മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 276 ജീവനക്കാര്‍ക്ക് കൂടി ജോലി നഷ്ടമായി
ടെക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്ബനിയില്‍ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.ഈ വര്‍ഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ സേവനം, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.ഈ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തില്‍ കുറച്ചിരുന്നു. നിലവില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
ബിസിനസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്ബനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുൻഗണന നല്‍കുമെന്നും കമ്ബനി അറിയിച്ചു.ഈ വര്‍ഷം ആദ്യം 10000 ത്തോളം ജീവനക്കാരെ ഒരുമിച്ച് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. അത് ഏകദേശം മൊത്തം തൊഴിലാളികളുടെ 5 ശതമാനം ആണ്. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല ഒരു ബ്ലോഗിലൂടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.
” ചില മേഖലകളിലെ ജോലികള്‍ ഞങ്ങള്‍ ഒഴിവാക്കുമ്ബോള്‍ ചില പ്രധാന തന്ത്രപരമായ മേഖലകളില്‍ ഞങ്ങള്‍ നിയമനം തുടരും. ബാധിക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്ബോള്‍ സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ ഞങ്ങള്‍ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ് എന്നും നദെല്ല പറഞ്ഞു.അതേസമയം ടെക് മേഖലയിലെ പിരിച്ചുവിടലുകള്‍ 2022 മുതല്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്.
മെറ്റാ, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്ബൻ ടെക് ഭീമന്മാര് ഇതുവരെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. 2023ല്‍ ആകട്ടെ ഇതുവരെ 2 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് റിപ്പോര്‍ട്ട്.