മംഗളൂരു: ചിക്കോടി ഹൊരെകോഡിയിലെ ജൈന മതാചാര്യൻ കാമകിമാര നന്തി മഹാരാജയെ അക്രമികള്‍ ആശ്രമത്തില്‍ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ചാക്കില്‍ പൊതിഞ്ഞ് ബൈക്കില്‍ ചുമന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴല്‍ക്കിണറില്‍ തള്ളിയതെന്നാണ് പ്രതികള്‍ ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നല്കിയ മൊഴി.
ബുധനാഴ്ച സന്യാസി പ്രഭാത ഭക്ഷണ ശേഷം നേരത്തോട് നേരം കഴിഞ്ഞേ ആഹാരം കഴിക്കൂ എന്ന് ആചാര്യയുടെ പാചകക്കാരിയും ആശ്രമം അന്തേവാസിയുമായ കുസുമയില്‍ നിന്ന് മുഖ്യപ്രതി നാരായണ മാലി ബസപ്പ മനസ്സിലാക്കിയിരുന്നു. ആചാര്യയുടെ ആഹാര ശേഷം പാത്രങ്ങളുമായി കുസുമ തിരിച്ചു പോയാല്‍ പിന്നെ ആ ദിവസം മുറിയില്‍ ആരും പ്രവേശിക്കില്ല. വൈദ്യുതാഘാതം ഏല്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ആദ്യം നടത്തിയത്. ശരീരത്തില്‍ അനക്കം കണ്ടതിനാല്‍ ടവല്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിര്‍ബന്ധിതരായി.
ചാക്കില്‍ പൊതിഞ്ഞ മൃതദേഹവും ചുമന്ന് മോട്ടോര്‍ സൈക്കിളില്‍ 35 കീലോമീറ്റര്‍ അകലെ മാലിയുടെ ഗ്രാമമായ ഖടകഭാവിയില്‍ എത്തിച്ചു. തുണ്ടം തുണ്ടമാക്കിയ ശരീരം കുഴല്‍ക്കിണറില്‍ ഉപേക്ഷിച്ചു. ചോരപുരണ്ട വസ്ത്രങ്ങളും സന്യാസിയുടെ ഡയറിയും കത്തിച്ചു. പിറ്റേന്ന് രാവിലെ കുസുമ ആഹാരവുമായി മുറിയില്‍ ചെന്നപ്പോള്‍ ആചാര്യയെ കണ്ടില്ല. സന്യാസി ഉപയോഗിക്കാറുള്ള സാധനങ്ങള്‍ അവിടെത്തന്നെയുണ്ടായിരുന്നു.
പിന്നീട് ട്രസ്റ്റ് ഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ സന്യാസിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പണവും രേഖകളും സൂക്ഷിക്കുന്ന മുറി തുറന്നു കിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച ഉച്ച 12 മണിയോടെ ചിക്കോടി പൊലീസില്‍ പരാതി നല്കി. നാലാം മണിക്കൂറില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞു. തുടര്‍ന്ന് അറസ്റ്റുമുണ്ടായി.
നാരായണ മാലി ആചാര്യയുമായി ഏറെ അടുപ്പം സ്ഥാപിച്ചിരുന്നു. ഇത് മറയാക്കി വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചു ചോദിച്ചപ്പോഴാണ് സന്യാസിയെ കൊലപ്പെടുത്തിയത്. എല്ലാറ്റിനും സഹായിയായി ലോറി ഡ്രൈവറായ ഹസ്സൻ എന്ന ഹസ്സൻ ദലായത്തിനെ ഒപ്പം കൂട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബൈജൂസിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: എഡ്ടെക് വമ്ബനായ ബൈജൂസിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കാൻ ഉത്തരവിട്ട് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം.ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അതേസമയം, കേന്ദ്രത്തില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബൈജൂസിൻറ്റെ ലീഗല്‍ മാനേജിംഗ് പാര്‍ട്ണര്‍ സുല്‍ഫിഖര്‍ മേമൻ അറിയിച്ചു.
‘മന്ത്രാലയത്തില്‍ നിന്ന് ബൈജൂസിന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പതിവ് പരിശോധനകളില്‍ നേരത്തെ തന്നെ അവര്‍ മന്ത്രാലയത്തിന് ഉചിതമായ വിശദീകരണങ്ങളും വ്യക്തതകളും നല്‍കിയിട്ടുണ്ട്’- സുല്‍ഫിഖര്‍ മേമൻ പറഞ്ഞു. പരിശോധന നടക്കുകയാണെങ്കില്‍, പൂര്‍ണമായും സഹകരിക്കുമെന്നും ആവശ്യമായ എല്ലാ വിശദീകരണങ്ങളും വ്യക്തതകളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.