Home തിരഞ്ഞെടുത്ത വാർത്തകൾ ചാക്കില്‍ കെട്ടിവച്ചത് പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം കോഴിക്കോട് കൊയിലാണ്ടി

ചാക്കില്‍ കെട്ടിവച്ചത് പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം കോഴിക്കോട് കൊയിലാണ്ടി

by ടാർസ്യുസ്

കോഴിക്കോട്: ഹരിത കര്‍മസേന ജീവനക്കാര്‍ പെരുമ്പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം.മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) സെന്‍ററിലാണ് വലിയ ചാക്കിനുള്ളില്‍ മറ്റൊരു പ്ലാസ്റ്റിക് കവറില്‍ കെട്ടിവച്ച നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്താമ്പിയിലെ എം.സി.എഫില്‍ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിക്കുകയായിരുന്നു ഹരിത കര്‍മസേനാംഗങ്ങള്‍.പ്ലാസ്റ്റിക് ചാക്കില്‍ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കള്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാക്കിനുള്ളില്‍ കെട്ടിവെച്ചിരുന്ന പെരുമ്പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. പേടിച്ചരണ്ട ജീവനക്കാര്‍ പെട്ടെന്ന് മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂര്‍വ്വം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമായാണെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group