Home Featured മദ്യത്തിന് ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനമായി കര്‍ണാടക.

മദ്യത്തിന് ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനമായി കര്‍ണാടക.

ബംഗളൂരു: ബജറ്റില്‍ 20% നികുതി വര്‍ധിപ്പിച്ചതോടെ മദ്യത്തിന്‍റെ പ്രീമിയം ബ്രാൻഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനമായ കര്‍ണാടക മാറി.വില കുറഞ്ഞ മദ്യത്തിന് ഇതര സംസ്ഥാനങ്ങളിലേതിനെക്കാള്‍ കര്‍ണാടകയില്‍ വില കുറവാണെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുമ്ബോഴും, ലിറ്ററിന് 450 രൂപയില്‍ താഴെ വില വരുന്നവയ്ക്കു മാത്രമാണിത്.ബിയറിന്‍റെ വിലയുടെ കാര്യത്തിലും വലിയ വര്‍ധനയാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ ബിയര്‍ വിലയുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തേക്ക് കര്‍ണാടക ഉയരും. തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്, ഡല്‍ഹി രണ്ടാമതും.

കര്‍ണാടകയില്‍ മദ്യത്തിന്‍റെ ബ്രാൻഡുകള്‍ വിലയുടെ അടിസ്ഥാനത്തില്‍ 18 സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ലിറ്ററിന് 15,000 രൂപയ്ക്കു മുകളില്‍ വരുന്നവയാണ് ഏറ്റവും മുകളിലുള്ള സ്ലാബ്. ഇവയില്‍ ഏറ്റവും താഴത്തെ സ്ലാബില്‍ മാത്രമാണ് നിലവില്‍ അയല്‍ സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറഞ്ഞ വില നിലവിലുള്ളത്.അതേസമയം, താഴ്ന്ന സ്ലാബുകളിലുള്ള മദ്യമാണ് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിന്‍റെ 78 ശതമാനവും എന്നും, അതിനാല്‍ വില വര്‍ധന ‘സാധാരണക്കാരെ’ കാര്യമായി ബാധിക്കില്ലെന്നുമാണ് എക്സൈസ് വകുപ്പ് വാദിക്കുന്നത്. ഉയര്‍ന്ന സ്ലാബുകളില്‍ വരുന്ന മദ്യം വാങ്ങുന്നത് 5% പേര്‍ മാത്രമാണെന്നും ഇവര്‍ പറയുന്നു.

മെസേജിന് ‘തംപ്സ് അപ്’ അയച്ചു; കര്‍ഷകന് 60 ലക്ഷം നഷ്ടം

ആശയവിനിമയത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗമായി ഇമോജികളെ ഉപയോഗിക്കുന്നത് ചിലപ്പോഴെങ്കിലും വലിയ അബദ്ധത്തില്‍ ചാടിക്കാറുണ്ട്.അത്തരമൊരു അമളിയാണ് കാനഡയിലെ കര്‍ഷകനായ ക്രിസ് ആച്ചറിന് സംഭവിച്ചത്. 86 ടണ്‍ ചണം വാങ്ങാന്‍ താല്‍പര്യമറിയിച്ച്‌ ഒരാള്‍ ആച്ചറെ സമീപിച്ചിരുന്നു. ഇരുവരും സംസാരിച്ച്‌ വിലയും ഉറപ്പിച്ചു. മടങ്ങിപ്പോയ യുവാവ് ചണം വാങ്ങാനുള്ള ഉടമ്ബടി പത്രം ആച്ചറിന് വാട്സാപ് ചെയ്യുകയും മറുപടിയായി ആച്ചര്‍ ഒരു തംപ്സ് അപ് ഇമോജി അയക്കുകയും ചെയ്തു.മാസങ്ങള്‍ കഴിഞ്ഞിട്ടും ഉടമ്ബടി പ്രകാരമുള്ള ചണം ലഭിക്കാതിരുന്നതോടെ യുവാവ് വീണ്ടും ആച്ചറിനെ സമീപിച്ചു.

എന്നാല്‍ ചണം നല്‍കാമെന്ന് താന്‍ സമ്മതിച്ചിരുന്നില്ലെന്നായിരുന്നു ആച്ചറുടെ മറുപടി. അപ്പോള്‍ ആ തംപ്സ് അപോ എന്ന ചോദ്യത്തിന് അത് ഫൊട്ടോ കിട്ടിയതിനായിരുന്നുവെന്നും ആച്ചര്‍ മറുപടി നല്‍കി. തംപ്സ് അപ് അല്ലേയിട്ടുള്ളൂ, ഉടമ്ബടി അംഗീകരിച്ചുവെന്ന് പറയുകയോ, മറുപടിയായി ഒപ്പിട്ട് മടക്കി അയയ്ക്കുകയോ ചെയ്തില്ലല്ലോ എന്നും കൂടി ആച്ചര്‍ വാദിച്ചതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇരുഭാഗത്തെയും വാദം കേട്ട കോടതി, യുവാവിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഒപ്പിട്ട് നല്‍കുന്നതൊക്കെ പഴയ കാലത്തായിരുന്നുവെന്നും ഇന്നത്തെ കാലത്ത് ഇമോജികള്‍ തന്നെ ധാരാളമാണെന്നും ജഡ്ജി പറഞ്ഞു.

ആച്ചറിന്റെ സ്വന്തം ഫോണില്‍ നിന്ന് വന്ന തംപ്സ് അപ്, ഉടമ്ബടിക്കുള്ള അംഗീകാരമാണെന്ന് കോടതി വിധിച്ചതോടെ അറുപത് ലക്ഷത്തോളം രൂപയാണ് യുവാവിന് നഷ്ടപരിഹാരമായി ലഭിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group