Home തിരഞ്ഞെടുത്ത വാർത്തകൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഹപാഠികളുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍, പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഹപാഠികളുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍, പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം

by ടാർസ്യുസ്

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാർത്ഥി പിടിയില്‍. വയനാട് സ്വദേശി എബല്‍ ആണ് അറസ്റ്റിലായത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. അതേസമയം, വിദ്യാർത്ഥികളുടെ പരാതിയില്‍ പൊലീസ് കൂടുതല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാർഥികള്‍ പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. നിലവില്‍ വിദ്യാർത്ഥികള്‍ സ്റ്റേഷൻ ഉപരോധിക്കുകയാണ്.വിദ്യാർത്ഥികളുടെ മൊഴി എടുക്കാൻ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ മണിക്കൂറുകള്‍ കാത്ത് നിർത്തി എന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. എട്ടു വിദ്യാർത്ഥികളാണ് നിലവില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. എല്ലാവരുടെയും പരാതികളില്‍ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, ഒരു കുറ്റകൃത്യമായതിനാല്‍ പല എഫ്‌ഐആർ ഇടാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. നിലവില്‍ മെഡിക്കല്‍ വിദ്യാർത്ഥികള്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group