Home Featured നന്ദിനി കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് കര്‍ണാടക

നന്ദിനി കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് കര്‍ണാടക

കേരളത്തില്‍ നന്ദിനി പാലിന്റെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ എം എഫ്).ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെയും കേരള മില്‍ക്ക് ഫെഡറേഷനെയും അറിയിച്ചു.കേരളത്തില്‍ നന്ദിനിയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ലെന്ന് കെ എം എഫ് അറിയിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. കേരളത്തില്‍ നന്ദിനി വേണ്ടെന്നും മില്‍മ മതിയെന്നും മന്ത്രി പറഞ്ഞു.എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ടയിലെ പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളില്‍ നന്ദിനി ഔട്ട്ലെറ്റുകള്‍ തുറന്നിരുന്നു. ഇതേത്തുടര്‍ന്ന് മില്‍മയും സംസ്ഥാന സര്‍ക്കാരും എതിര്‍പ്പുയര്‍ത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കെ എം എഫിന്റെ തീരുമാനം. കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കെ എം എഫ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നന്ദിനി പിന്മാറിയത്. സഹകരണ തത്വം പാലിക്കണമെന്ന പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകള്‍ പൂട്ടിയേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

കേരളവിപണിയില്‍ കടന്നുകയറാനുള്ള നന്ദിനിയുടെ നീക്കത്തിന് അതേ രീതിയില്‍ തിരിച്ചടി നല്‍കാനുള്ള ആലോചനയിലായിരുന്നു മില്‍മ. കര്‍ണാടകയില്‍ മില്‍മ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും അവിടുത്തെ കര്‍ഷകരില്‍നിന്ന് കൂടിയ വിലയ്ക്ക് പാല്‍ സംഭരിക്കാനുമായിരുന്നു മില്‍മയുടെ ആലോചന. കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തില്‍നിന്ന് നന്ദിനി പിന്മാറിയ സാഹചര്യത്തില്‍ ഔട്ട്‌ലെറ്റുകള്‍ കര്‍ണാടകത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറുമെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍ ‘ദ ഫോര്‍ത്തി’നോട് പറഞ്ഞു.

കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് പാല്‍ നേരിട്ടു സംഭരിക്കാനില്ലെന്നും ജയൻ വ്യക്തമാക്കി. കെ എം എഫ് തീരുമാനം മാറ്റിയാല്‍ തങ്ങള്‍ക്കും കാര്യങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കര്‍ണാടകയിലേക്ക് കടന്നു കയറുന്നു എന്നാരോപിച്ച്‌ അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കേരളത്തിലേക്ക് കടന്നുവരുന്നത് വലിയ വാര്‍ത്തയായത്.

തട്ടുകടയില്‍ വിളമ്ബിയ ചിക്കനില്‍ പുഴുവിനെ കണ്ടെത്തി

തട്ടുകടയില്‍ വിളമ്ബിയ ചിക്കനില്‍ പുഴുവിനെ കണ്ടെത്തി. ചാലക്കുടി സുന്ദരി ജംഗ്ഷനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ആമ്ബല്ലൂര്‍ കലൂര്‍ സ്വദേശിയായ തളിക്കുളം ജിത്തു ജോസഫും കുടുംബവും വാങ്ങിയ ചിക്കൻ 65വില്‍ ആണ് പുഴുക്കളെ കണ്ടെത്തിയത്.വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയാണ് ഇവര്‍ ഹോട്ടലില്‍ കയറിയത്. കൂടെയുണ്ടായിരുന്ന 4 വയസുള്ള കുട്ടി ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 65 വാങ്ങുകയായിരുന്നു. ജിത്തു നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി. ഹോട്ടലിന് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.

ഹോട്ടല്‍ തുറക്കരുതെന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹോട്ടല്‍ തുറന്നിട്ടില്ല.കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കട ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഇവര്‍ക്കെതിരെ പിഴ ഈടാക്കുമെന്ന് നഗര സഭ അറിയിച്ചിരുന്നു.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.

ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശ്ശേരി, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പഴയ പന്നിയിറച്ചി പഴകിയ എണ്ണ ഹോട്ടല്‍ ഹണീബിയില്‍ നിന്ന് പഴകി ചിക്കൻ അല്‍ഫാം, ഫിഷ് ഫ്രൈഹോട്ടല്‍ അഥീനയില്‍ ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് പഴകിയ ബീഫ്, വിജയ ബേക്കറിയില്‍ പഴകിയ പഴം പൊരിചിപ്സ് എന്നിവയാണ് പിടികൂടിയത്. ആകെ 15 സ്ഥാപനങ്ങളിലാണ് അന്ന് പരിശോധന നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group