Home Featured കമിതാക്കളെ വെടിവെച്ചു കൊന്ന് മുതലകള്‍ നിറഞ്ഞ നദിയില്‍ തള്ളി

കമിതാക്കളെ വെടിവെച്ചു കൊന്ന് മുതലകള്‍ നിറഞ്ഞ നദിയില്‍ തള്ളി

by admin

ഭോപാല്‍: മധ്യപ്രദേശില്‍ വീണ്ടും ദുരഭിമാന കൊലപാതകം. 18 വയസുള്ള പെണ്‍കുട്ടിയുടെയും 21 വയസുള്ള യുവാവിന്റെ മൃതദേഹം മുതലകള്‍ നിറഞ്ഞ നദിയില്‍ കെട്ടിത്താഴ്ത്തി.

ശിവാനി തൊമാറും രാധേശ്യാം തൊമാറുമാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് കുടുംബം താമസിക്കുന്നത്. രാധേശ്യാമുമായുള്ള ബന്ധത്തെ ശിവാനിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ അയല്‍ ജില്ലയായ ബാലുപുരയിലാണ് രാധേശ്യാം താമസിക്കുന്നത്.

മകനെ കാണാനില്ലെന്നു സൂചിപ്പിച്ച്‌ രാധേശ്യാമിന്റെ പിതാവ് പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മകനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെയും കാണാനില്ലെന്നും ഇരുവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും പരാതിയിലുണ്ടായിരുന്നു.

ഇരുവരും ഒളിച്ചോടിയെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ ഗ്രാമത്തിലെ ഒരാള്‍ പോലും ഇരുവരും ഒളിച്ചോടുന്നത് കണ്ടതായി പറഞ്ഞില്ല. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിെനാടുവില്‍ അവര്‍ കുറ്റമേറ്റു. ഇരുവരെയും ജൂണ്‍ മൂന്നിന് വെടിവെച്ചു കൊന്ന ശേഷം മൃതദേഹത്തില്‍ കല്ലുകള്‍ കെട്ടി മുതലകള്‍ നിറഞ്ഞ ചമ്ബല്‍ നദിയില്‍ താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പുഴയില്‍ നിന്ന് കമിതാക്കളുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം; ആപ്പുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി

ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രം. മൂന്ന് തരത്തിലുള്ള ഗെയിം ആപ്പുകള്‍ നിരോധിക്കാനാണ് ഇന്ത്യ തീരുമാനമെടുത്തിരിക്കുന്നത്.

ഇതിനായുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. പണം ഉപയോഗിച്ചുള്ള വാതുവയപ് ആപ്പുകള്‍, മതവിദ്വേഷം പരത്തുന്നതോ സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്നതോ ആയ ആപ്പുകള്‍, ഗെയിമിങ്ങിനോടുള്ള ആസക്തി വളര്‍ത്തുന്ന ആപ്പുകള്‍ എന്നിവയാണ് നിരോധിക്കപ്പെടുന്നത്.

നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനായി ഓണ്‍ലൈൻ ഗെയിമിംഗ് രംഗം നിയന്ത്രിക്കാനുള്ള കരട് ചട്ടം ഐടി മന്ത്രാലയം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group