Home Featured വെബ് ടാക്സി ഓപ്പറേറ്റർമാരുമായി കർണാടക സർക്കാർ ഇന്ന് ചർച്ച നടത്തും

വെബ് ടാക്സി ഓപ്പറേറ്റർമാരുമായി കർണാടക സർക്കാർ ഇന്ന് ചർച്ച നടത്തും

by admin

ബെംഗളൂരു∙ പെർമിറ്റ് കാലാവധി കഴിഞ്ഞും ഗതാഗതവകുപ്പിന്റെ അനുമതിയില്ലാതെ വെബ് ടാക്സികൾ സംസ്ഥാനത്ത് സർവീസ് തുടരുന്നതിനെതിരെ കർശന നടപടിയുമായി സർക്കാർ. വെബ് ടാക്സികളുടെ സർവീസും നിരക്കും സംബന്ധിച്ച് പരാതികളേറെയുണ്ട്. ഈ സാഹചര്യത്തിൽ ഓല, ഊബർ, റാപ്പിഡോ, നമ്മ യാത്ര വെബ് ടാക്സി കമ്പനികളുടെ ഓപ്പറേറ്റർമാരുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഇന്ന് ചർച്ച നടത്തും. വെബ്ടാക്സികളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കണമെന്ന് ചട്ടമുണ്ട്. ഇതു പാലിക്കുന്നതിൽ കമ്പനികൾ വീഴ്ചവരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നേരിട്ട് ഇടപെടുന്നത്.

നഗര വികസനത്തിൽ പങ്കാളികളാവൻ അവസരമൊരുക്കി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിന്റെ വികസനത്തിൽ പൊതുജനത്തിനും പങ്കാളികളാകാൻ അവസരമൊരുക്കി സർക്കാർ. പുതിയതായി ആരംഭിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് നഗരവികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാവുന്നത്.

നഗരത്തിലെ ഗതാഗതപ്രശ്നം, മാലിന്യപ്രശ്നം, വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങൾ തുടങ്ങിയവയെല്ലാം വെബ്‌സൈറ്റിലൂടെ അറിയിക്കാനാകും.

നഗര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായും വ്യവസായ മേഖലയിലെ പ്രമുഖരുമായും ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ സ്വീകരിച്ചത്.

ചൊവ്വാഴ്ച ചേരുന്ന യോഗത്തിനു ശേഷമാകും വെബ്‌സൈറ്റ് ആരംഭിക്കുക.

നഗരവികസനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉപദേശങ്ങൾ നൽകാൻ പ്രത്യേകസമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും വ്യവസായ രംഗത്തെ പ്രതിനിധികളും ഉൾപ്പെടുന്നതാകും പുതിയതായി രൂപവത്കരിക്കാൻ പോകുന്നസമിതി.

പുതിയ സർക്കാർ അധികാരത്തിലേറ്റതോടെ ബെംഗളൂരുവിന്റെ പഴയ പ്രതിച്ഛായ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

ബെംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഡി.കെ. ശിവകുമാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിലെ പ്രധാന പ്രശ്‌നങ്ങൾ വിലയിരുത്തിവരുകയാണ്.

കനാൽ- അഴുക്കുചാൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയാൽ നഗരത്തിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്ന് നഗരവാസികൾ പറയുന്നു.

ഒരുകാലത്ത് തടാകങ്ങളാൽ സമൃദ്ധമായിരുന്ന ബെംഗളൂരുവിൽ ഇപ്പോൾ കുറച്ചു തടാകങ്ങൾ മാത്രമേ ഉള്ളൂ. നിലവിലുള്ള തടാകങ്ങളാകട്ടെ മാലിന്യ ഭീഷണിയിലുമാണ്. തടാകക്കരകളിൽ ആളുകൾക്ക് ഒഴിവു സമയം ചെലവഴിക്കാൻ സാധിക്കുന്ന സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

തടാകങ്ങളിൽ ബോട്ടിങ് ആരംഭിക്കണമെന്നും പാർക്കുകൾ നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും നഗരവാസികൾ ആവശ്യപ്പെടുന്നു. സർക്കാർ ഉടൻ വെബ്‌സൈറ്റ് ആരംഭിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ജനത്തിന് അറിയിക്കാനാകും.

ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നവുമാണ് നഗരവാസികൾ നേരിടുന്ന പ്രധാന ദുരിതങ്ങൾ. ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം നഗരത്തിന്റെ വികസനത്തിനു വേണ്ടി അടുത്ത ആറു മാസത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിന് ശേഷമാകും നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group