ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.
പ്രണയത്തിന് തടസം; രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി
തമിഴ്നാട് ചെന്നൈയില്‍ രണ്ടര വയസുകാരനെ മാതാവും കാമുകനും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. പ്രണയത്തിന് തടസമായതോടെയാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്.
മാങ്കാട് സ്വദേശി ലാവണ്യയും കാമുകൻ മണികണ്ഠനും ചേര്‍ന്നാണ് സര്‍വേശ്വരനെന്ന രണ്ടര വയസുകാരനെ അടിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേരെയും മാങ്കാട് പൊലീസ് അറസ്റ്റു ചെയ്തു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബൈക്കില്‍ നിന്നു വീണുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. മകൻ്റെ മരണത്തില്‍ സംശയം ഉന്നയിച്ച് പിതാവ് ശെല്‍വപ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കാട് പൊലിസ് കേസെടുത്തത്. താഴെ വീഴുമ്ബോള്‍ ഉണ്ടാകുന്ന മുറിവുകളല്ല ശരീരത്തിലും തലയിലുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
സംശയത്തിൻ്റെ പേരില്‍ ലാവണ്യയെയയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതതോടെ, സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവ് സെല്‍വപ്രകാശുമായി പിണങ്ങി കഴിഞ്ഞിരുന്ന ലാവണ്യ, മണികണ്ഠനുമായി അടുപ്പത്തിലായി. ബന്ധത്തിന് മകൻ തടസമായതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.