ബെംഗളുരുവില്‍ നഴ്സിംഗ് കോളജില്‍ അഡ്മിഷൻ വാങ്ങി നല്‍കമെന്ന് പറഞ്ഞ് തട്ടിപ്പ്. തിരുവനന്തപുരം കിളമാനൂരില്‍ പ്രവര്‍ത്തിക്കുന്ന SMAC ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.സ്ഥാപനത്തിനെതിരെ പത്തോളം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി കിളമാനൂര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം.രാജീവ് ഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള കര്‍ണ്ണാടക കോളജില്‍ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു SMAC ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ്.
കോളജില്‍ അഡ്മിഷൻ ഉറപ്പായി എന്ന് ചൂണ്ടിക്കാട്ടി കിളിമാനൂരിലെ SMAC ശാഖാ 2022 ലാണ് ഇവിടുത്തെ 10 വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ അഡ്മിഷൻ ലെറ്റര്‍ നല്‍കിയത്. അഡ്മിഷൻ ഫീ ഇനത്തില്‍ 65,000 രൂപയോളം ഇവര്‍ തട്ടി. കൂടാതെ വിദ്യാഭ്യാസ വായ്പ എന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യക്തഗത ലോണും തരപ്പെടുത്തി.തട്ടിപ്പ് നേരിട്ട പത്തു വിദ്യാര്‍ത്ഥികള്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസുടുക്കാൻ തയാറാകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
കര്‍ണ്ണാടക കോളജിന് പകരം കോളജിന്റെ മറ്റൊരു കേന്ദ്രമായ ഫാദര്‍ മാത്യുസ് കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. യൂണിവേഴ്സിറ്റി അഡ്മിഷൻ പട്ടികയില്‍ പെരുമുണ്ടായിരുന്നില്ല. കോളജിന് അംഗീകാരമില്ലെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസിലായെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തട്ടിപ്പ് മനസ്സിലായ വിദ്യാര്‍ത്ഥികള്‍ ഇതോടെയാണ് നാട്ടിലെത്തിയത്.
പിറന്നാൾ ആഘോഷം കഴിഞ്ഞെത്തി; 24കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
കണ്ണൂർ; കണ്ണൂർ പിണറായിയിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് ഭർതൃവീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പൊലീസിൽ പരാതി നൽകി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായഅന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെആവശ്യം.2023 ഏപ്രിൽ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായസച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്. കോഴിക്കോട്ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലിചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.