ബംഗളൂരു: അധികം വൈകാതെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭരണത്തില്‍ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമുണ്ടാകുമെന്ന് മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ദയനീയ പരാജയ സാഹചര്യത്തില്‍ നടന്ന നേതാക്കളുടെയും എം.എല്‍.എമാരുടെയും ജില്ലതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി ഏതാനും ദിവസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധ നിരോധനനിയമം എടുത്തുകളയാനുള്ള നീക്കം നടത്തുകയാണ്. ഹിന്ദു പൊതുപ്രവര്‍ത്തകരെയടക്കം ജയിലിലടക്കുന്നു. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം നിഷേധിക്കുന്നു. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് പറയുന്നു. ഇതിനാല്‍ അടുത്തുതന്നെ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമാണ് കര്‍ണാടകയില്‍ ഉണ്ടാകാൻ പോകുന്നതെന്നും മുൻമുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പിക്ക് മൗനമായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മൗണ്ട് ബാറ്റണിന് ചെങ്കോല്‍ നല്‍കിയതിന് തെളിവില്ല; തിരുവാടുതുറൈ മുഖ്യമഠാധിപതി
ബ്രട്ടീഷുകാരില്നിന്നുള്ള അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947ല് മൗണ്ട് ബാറ്റണിന് ചെങ്കോല് നല്‍കിയോ എന്നറിയില്ലെന്ന് തമിഴ്നാട്ടിലെ പ്രമുഖശൈവമഠമായ തിരുവാടുതുറൈ അധീനത്തിന്റെ മുഖ്യമഠാധിപതി.ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അധീനത്തിലെ ഇരുപത്തിനാലാമത്തെ മഠാധിപതിയായ ശ്രീ ലാ ശ്രീ അംമ്ബാലവന ദേശിക പരമാചാര്യ സ്വാമികള്‍ ഇക്കാര്യം അറിയിച്ചത്.പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് സമ്മാനിക്കുന്നതിന് മുമ്ബ്, ചെങ്കോല്‍ ശൈവസന്യാസിമാര് മൗണ്ട് ബാറ്റണ് നല്‍കി ന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.
മൗണ്ട് ബാറ്റണിന് ചെങ്കോല് കൈമാറിയത് രേഖകളിലൊന്നുമില്ല. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രം ഡോക്യുമെന്ററി ഇറക്കിയതായി കേട്ടിട്ടുണ്ട്. അന്ന് നെഹ്റുവിനായിരുന്നു പ്രാധാന്യം വൈസ്രോയിക്ക് ചെങ്കോല് നല്കിയതുകൊണ്ട് എന്താണ് പ്രയോജനമെന്നും മഠാധിപതി ചോദിച്ചു. കേന്ദ്രസര്ക്കാര് വാദം പൂര്ണമായി തള്ളുന്നതാണ് ഈ പ്രതികരണം. ചെങ്കോല് നെഹ്റുവിന് സമ്മാനിക്കുന്ന ചിത്രം മഠത്തിലുണ്ട്.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില് ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു.