Home Featured വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി; കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം

വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി; കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം

by admin

ബംഗളൂരു: സംസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുന്നവര്‍ ഉള്‍പ്പടെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുന്‍ മുഖ്യമന്ത്രി ഡി ദേവരാജ് ഉര്‍സിന്റെ 41-ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ”ഇരുനൂറ് യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം അടയ്‌ക്കേണ്ടതില്ല. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഇത് ബാധകമല്ല,’ മുഖ്യമന്ത്രി പറഞ്ഞു.

വാടകയ്ക്ക് താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച സാഹചര്യത്തിലാണ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതും അഴരെ ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമാക്കിയതെന്നും മന്ത്രി ജോര്‍ജ് പറഞ്ഞു.

റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന കുട്ടിയുടെ വീഡിയോ ആശങ്കയാകുന്നു

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കര്‍ണാടകയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന ബാലന്റെ വീഡിയോ വൈറലായതോടെ ഇപ്പോഴത്തെ റെയില്‍വേ അപകടങ്ങള്‍/ ട്രെയിന് തീവയ്ക്കുന്നത് ഒക്കെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതാണെന്ന സംശയം ബലപ്പെടുന്നു.

ട്രാക്കിന്റെ ഒരു നീണ്ട ഭാഗത്ത് കല്ല് വെച്ച കുട്ടിയെ ആളുകള്‍ പിടികൂടി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ ആണ്‍കുട്ടിയെ വലിച്ചിഴച്ച്‌ റെയില്‍വേ ട്രാക്കില്‍ നിന്ന് കല്ലുകള്‍ നീക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തിനാണ് ട്രാക്കില്‍ കല്ലിടുന്നതെന്നും എത്ര ദിവസമായി ഇങ്ങനെ ചെയ്യുന്നെന്നും ആളുകള്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ ഇതാദ്യമായാണ് താന്‍ ഇത് ചെയ്യുന്നതെന്നും ആരും തന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞില്ലെന്നും കുട്ടി പറയുന്നുണ്ട്. എന്നിരുന്നാലും കുട്ടിക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. കുട്ടിയെ പോലീസില്‍ ഏല്‍പ്പിക്കണമെന്ന് ഒരാള്‍ പറയുമ്ബോള്‍, അങ്ങനെ ചെയ്യരുതേയെന്ന് പറഞ്ഞ് ഈ കുട്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം.

അരുണ്‍ പുദൂര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഇയാള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും അധികാരികളോടും ആവശ്യപ്പെടുന്നുണ്ട്. ‘

You may also like

error: Content is protected !!
Join Our WhatsApp Group