ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വകുപ്പ് നിർണയം പൂർത്തിയായി. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബെംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നൽകിയത്. ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്യ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 34 മന്ത്രിമാരാണ് നിലവിൽ സഭയിലുള്ളത്.എച്ച്. കെ പാട്ടീൽ നിയമമന്ത്രിയാകും. കെ.എച്ച് മുനിയപ്പയാണ് ഭക്ഷ്യമന്ത്രിയായി ചുമതലയേൽക്കുക. മലയാളിയായ കെ.ജെ ജോർജാണ് ഊർജവകുപ്പിന്റെ മന്ത്രിയാകും.
മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന എം..ബി പാട്ടീലാണ് വ്യവസായ വകുപ്പിന്റെ മന്ത്രിയാവുക. രാമലിംഗ റഡ്ഡിയാണ് പുതിയ ഗതാഗത മന്ത്രി. സതീഷ് ജാർക്കിഹോളിയാണ് പൊതുമരാമത്ത് വകുപ്പ് പ്രിയങ്ക ഗാർഘെ ഗ്രാമവികസനം കൈകാര്യം ചെയ്യും.ലക്ഷ്മി ഹെബ്ബാൽക്കർ വനിത ശിശുക്ഷേമ മന്ത്രിയാകും. ദിനേശ് ഗുണ്ടറാവു ആരോഗ്യം മന്ത്രിസ്ഥാനം ഏറ്റെടുക്കും.
വിദ്യാഭ്യാസ മന്ത്രിയായി മധു ബെംഗാരപ്പ എത്തും. മെഡിക്കൽ വിദ്യാഭ്യാസം ഡോ. എം.സി സുധാകർ സന്തോഷ് ലാഡാണ് പുതിയ തൊഴിൽ മന്ത്രി. ടൂറിസം മന്ത്രിയായി എൻ എസ് ബസ് രാജു അധികാരമേൽക്കും. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലൈവില്‍ കുടിച്ചു തീര്‍ത്തത് ഏഴു കുപ്പി ചൈനീസ് വോഡ്ക; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു
ലൈവ് വീഡിയോയിലൂടെ ഏഴ് ബോട്ടില്‍ ചൈനീസ് വോഡ്ക കഴിച്ച സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ മരിച്ചു.മദ്യം അമിതമായി കഴിച്ച് 12 മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്.34കാരനായ സാങ്യാങ് എന്നയാളാണ് മരിച്ചത്. ചൈനീസ് സാമൂഹ്യ മാധ്യമമായ ഡൂയിനായിരുന്നു ഇയാളുടെ ലൈവ് മദ്യപാനം. മെയ് പതിനാറിന് വെളുപ്പിന് ഒരു മണിക്കാണ് ഇയാള്‍ ഡ്രിങ് ചലഞ്ച് ആരംഭിച്ചത്.
തുടര്‍ന്ന് ഏഴ് കുപ്പി മദ്യം അകത്താക്കി. മത്സരത്തില്‍ മറ്റുള്ളവര്‍ തോറ്റു പിൻമാറിയിട്ടും ഇയാള്‍ മദ്യപാനം തുടരുകയായിരുന്നു. മരിച്ച നിലയിലാണ് ബന്ധുക്കള്‍ സാങ്യാങിനെ കണ്ടെത്തിയത്. നേരത്തെയും മദ്യപിക്കുന്നതിന്റെ വീഡിയോകള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമായിരുന്നു. ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുന്നത് തങ്ങളുടെ പോളിസിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഡൂയിൻ ഇയാളെ വിലക്കിയിരുന്നു