ബംഗളൂരു: രണ്ടാംവര്‍ഷ പി.യു സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ബി.എം.ടി.സി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കും.മേയ് 23ന് തുടങ്ങിയ സൗകര്യം ജൂണ്‍ മൂന്നുവരെ തുടരുമെന്ന് ബി.എം.ടി.സി അധികൃതര്‍ അറിയിച്ചു. കണ്ടക്ടര്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ സൗജന്യമായി യാത്ര ചെയ്യാം. ചൊവ്വാഴ്ച മുതലാണ് രണ്ടാം വര്‍ഷ പി.യു സപ്ലിമെന്ററി പരീക്ഷ തുടങ്ങിയത്.
ഐടി മേഖലയില്‍ മാത്രം ജോലി നഷ്ടപ്പെട്ടവര്‍ 60,000
വിവരസാങ്കേതിക മേഖലയില്‍ മാത്രം 60,000 പേര്‍ക്കു കഴിഞ്ഞ സാന്പത്തികവര്‍ഷം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്.ആഗോള തലത്തില്‍ രണ്ടു ലക്ഷത്തോളം (1,98,985) പേര്‍ക്കാണു വൻ ഐടി കന്പനികളില്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ തൊഴില്‍നഷ്ടമായത്. 2022നെ അപേക്ഷിച്ച് 1,050 കന്പനികളാണ് തൊഴിലാളികളെ ഈ വര്‍ഷം വെട്ടിക്കുറച്ചത്. ഇന്ത്യയിലെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളിലെ 8,134 പേരെയും ഈ വര്‍ഷം പിരിച്ചുവിട്ടു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്കു തൊഴില്‍ നഷ്ടമാകുമെന്ന് ടെക് സെക്ടര്‍ ജോബ് കട്ട് ട്രാക്കര്‍ വ്യക്തമാക്കി.ഇന്ത്യയിലെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളിലെ 8,134 പേരെയും ഈ വര്‍ഷം പിരിച്ചുവിട്ടു.
വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്കു തൊഴില്‍ നഷ്ടമാകുമെന്ന് ടെക് സെക്ടര്‍ ജോബ് കട്ട് ട്രാക്കര്‍ വ്യക്തമാക്കി.ഇന്ത്യയിലെ 19,400 കോടി ഡോളറിന്റെ (194 ബില്യണ്‍ ഡോളര്‍) ഐടി മേഖലയില്‍ മുൻ വര്‍ഷത്തേക്കാള്‍ 7.7 ശതമാനം തൊഴിലവസരങ്ങളാണു കുറച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാന്പത്തിക വര്‍ഷത്തില്‍ 60,000 ഔട്ട്സോഴ്സ് കരാര്‍ തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടതായി 120ലേറെ കരാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ സംഘടന അറിയിച്ചു. ആഗോളമാന്ദ്യത്തിന്റെ സൂചനയാണിതെന്ന് ഇന്ത്യൻ സ്റ്റാഫിംഗ് ഫെഡറേഷൻ പ്രസിഡന്റ് ലോഹിത് ഭാട്ടിയ പറഞ്ഞു.
മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, റീട്ടെയില്‍ മേഖലകളില്‍ പക്ഷേ കരാര്‍ നിയമനങ്ങള്‍ തുടരുന്നുണ്ട്.കുതിച്ചുയരുന്ന പണപ്പെരുപ്പം, റഷ്യ-യുക്രെയ്ൻ യുദ്ധം, ശൃംഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഐടി മേഖലയിലെ ക്ഷീണത്തിനു കാരണമായി പറയുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിലെ ഐടി സേവനങ്ങള്‍ക്കുണ്ടായ വളര്‍ച്ച അവസാനിക്കുമെന്ന് ജെപി മോര്ഗൻ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായി നാലാം മാസവും കൂടിയതായി മുംബൈ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്ക് ചൂണ്ടിക്കാട്ടി.
മാര്‍ച്ചില്‍ 7.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഏപ്രിലില്‍ 8.1 ശതമാനമായി ഉയര്‍ന്നു. ഐടി മേഖലയിലെ ഇടനിലക്കാര്‍ വഴിയുള്ള ഫ്ളെക്സി കരാര്‍ തൊഴിലാളികളുടെ നിയമനം വരുംമാസങ്ങളിലും ദുര്‍ബലമായി തുടരും. മറ്റു മേഖലകളിലും കരാര്‍ തൊഴിലാളികളുടെ നിയമനത്തില്‍ ഗണ്യമായി ഇടിവുണ്ട്. 2021-22ല്‍ 2,30,000 ലക്ഷം പേര്‍ക്കു കരാര്തൊഴിലുകള് കിട്ടിയ സ്ഥാനത്ത് 2022-23ല്‍ 1,77,000 ആയി കുറഞ്ഞു.
സ്ഥിരം തൊഴില്‍ നിയമനങ്ങള്‍ കുറച്ച് കരാര്തൊഴിലുകള് കൂട്ടിയതും ചെറുപ്പക്കാരുടെ ഭാവിയെ ദോഷകരമായി ബാധിക്കും. റിക്രൂട്ട്മെന്റ് ഏജൻസികള്‍ മുഖേന 14 ലക്ഷം പേരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിച്ചത്. ഇവരില്‍ നാലിലൊന്നു പേരും വനിതകളാണ്.മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള വന്പന്മാരെല്ലാം വൻതോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. ഇലോണ്‍ മസ്ക് ഏറ്റെടുത്തശേഷം ട്വിറ്ററില്‍ പകുതിയോളം പേരെയാണ് പിരിച്ചുവിട്ടത്. ഈയാഴ്ച മുതല്‍ മെറ്റ കന്പനി 6,000 പേരെ പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 10,000 പേരെ പിരിച്ചുവിട്ട മെറ്റ കന്പനി നവംബറില്‍ 11,000 പേരെക്കൂടി ഒഴിവാക്കും.