ബംഗളൂരു > മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കര്‍ണാടകത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ചിത്രദുര്‍ഗയിലെ എല്‍ പി സ്കൂള്‍ അധ്യാപകനായ ശാന്ത മൂര്‍ത്തിയെയാണ് സസ്പെൻഡ് ചെയ്തത്.
സര്‍ക്കാരിന്റെ പൊതുകടത്തെ സംബന്ധിക്കുന്നതായിരുന്നു പോസ്റ്റ്. സിദ്ധരാമയ്യ 2 ലക്ഷം കോടിയുടെ വായ്പയാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന് സൗജന്യങ്ങള്‍ നല്കാൻ എളുപ്പമാണ്. എന്നായിരുന്നു മൂര്‍ത്തിയുടെ കുറിപ്പ്. കര്‍ണാടകത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പേരും അവര്‍ എടുത്തിട്ടുള്ള വായ്പകളും പൊസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
മൂര്‍ത്തിയുടെ പോസ്റ്റ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് 1966ലെ കര്‍ണാടക സിവില്‍ സര്‍വീസസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അധ്യാപകനെ സസ്പെല്ഡ് ചെയ്തത്. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായതിനുശേഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന അഞ്ച് പ്രധാന വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അധ്യാപകൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ സത്യം പറഞ്ഞതിന്റെ പേരിലാണ് അധ്യാപകനെതിരായ നടപടിയെന്നും കോണ്‍ഗ്രസ് സത്യത്തെ ഭയപ്പെടുകയാണെന്നും ബിജെപി ഐടി സെല്‍ ചീഫ് അമിത് മാല്‍വിയ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി വിദ്വേഷവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. എന്നാല്‍ പോസ്റ്റ് താൻ ചെയ്തതല്ലെന്നും സുഹൃത്താണ് കുറിപ്പിനു പിന്നിലെന്നുമാണ് മൂര്‍ത്തിയുടെ വാദം.
ഹോളിവുഡ് താരം റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു
ഹോളിവുഡ് താരം റേ സ്റ്റീവൻസണ്‍ അന്തരിച്ചു. ഇന്ത്യയുടെ ഓസ്കര് ചിത്രമായ ആര്‍ആര്‍ആറില്‍ വില്ലൻ വേഷം ചെയ്ത് ശ്രദ്ധ നേടിയ താരമായിരുന്നു റേ സ്റ്റീവൻസണ്‍. 58 വയസ്സായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ഇറ്റലിയില്‍ വച്ചായിരുന്നു അന്ത്യം. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസണ്‍ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു.
സ്കോട്ട് ബക്സ്റ്റണ് എന്ന വില്ലൻ കഥാപാത്രത്തെയാണ് റേ സ്റ്റീവൻസണ്‍ ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്. 1998-ല്‍ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന സ്റ്റീവൻസണ്‍, 2011-ല്‍ പുറത്തിറങ്ങിയ മാര്‍വല്‍ ചിത്രമായ തോറില്‍ വോള്‍സ്റ്റാഗ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലോക സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.