Home Featured ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തകര്‍ത്തു; പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാമത്‌.

ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തകര്‍ത്തു; പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാമത്‌.

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു.ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.33 പന്തില്‍ 68 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെല്‍, 41 പന്തില്‍ 65 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസ്, 18 പന്തില്‍ 30 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആര്‍സിബി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മുംബൈയ്ക്കു വേണ്ടി ജേസണ്‍ ബെറെന്‍ഡോഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, പുറത്താകാതെ 34 പന്തില്‍ 52 റണ്‍സ് നേടിയ നെഹാല്‍ വധേര, 21 പന്തില്‍ 42 റണ്‍സ് നേടിയ ഇഷന്‍ കിഷന്‍ എന്നിവരുടെ പ്രകടനം മുംബൈയുടെ ജയം അനായാസമാക്കി.

ആര്‍സിബിക്ക് വേണ്ടി വൈശാഖ് വിജയ് കുമാറും, വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.

ഉപയോഗ ശൂന്യമായ അക്കൗണ്ടുകള്‍ നീക്കം ചെയ്യും: ഇലോണ്‍ മസ്ക്

വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യും എന്ന് പ്രഖ്യാപിച്ച്‌ ട്വിറ്റര്‍ സി ഇ ഒയും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോണ്‍ മസ്ക്.കൈവിട്ടുപോയ അക്കൗണ്ടുകള്‍ സ്വാതന്ത്രമാക്കാനാണ് ഈ നടപടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, മറ്റൊരു അക്കൗണ്ടിലൂടെ ഇത്തരം അക്കൗണ്ടുകള്‍ ആര്‍ക്കേവ് ചെയ്യുകയും ചെയ്യും. എന്നാല്‍, കൂടുതല്‍ വിവരങ്ങളൊന്നും മസ്ക് വ്യക്തമാക്കിയിട്ടില്ല.

അതുകൊണ്ട് തന്നെ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ഫോളോവെഴ്സില്‍ നിന്ന് നല്ല കൊഴിഞ്ഞു പോക്ക് കാണാനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ട്വിറ്ററിന്റെ പോളിസി അനുസരിച്ച്‌ ഒരു ഉപഭോക്താവ് 30 ദിവസം കൂടുമ്ബോള്‍ അക്കൗണ്ട് ഉപയോഗിച്ചിരിക്കണം എന്നാണ്. അല്ലാത്ത പക്ഷം അക്കൗണ്ട് നഷ്ടപ്പെടാന്‍ കാരണമായേക്കും.മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഒരുപാട് പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ സെലിബ്രിറ്റികള്‍ക്ക് നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് പ്രമുഖരുടെ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നല്‍കുന്നത് സബ്‌സിക്രിപ്ഷന്‍ രീതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group