Home Featured താനൂര്‍ ബോട്ട് ദുരന്തം: മരണം 22 ആയി, ബോട്ടുടമയ്‌ക്കെതിരേ നരഹത്യയ്ക്കു കേസ്

താനൂര്‍ ബോട്ട് ദുരന്തം: മരണം 22 ആയി, ബോട്ടുടമയ്‌ക്കെതിരേ നരഹത്യയ്ക്കു കേസ്

താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. എന്നാല്‍ മരണപ്പട്ടെവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല.അപകടം നടന്നത് മുതല്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുമെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ ആറിന് തന്നെ തുടങ്ങുമെന്ന് മന്ത്രി വി അബ്ദുര്‍ഹ്മാന്‍ അറിയിച്ചു.താനൂര്‍, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് മരിച്ചവരില്‍ അധികവും. മരിച്ച അഫ്‌ലഹ്, അന്‍ഷിദ് എന്നിവരുടെ േപാസ്റ്റ്‌മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടക്കും.

ഹസ്‌ന, ഷഫ്‌ന, ഫാത്തിമ മിന്‍ഹ, സിദ്ദീഖ്, ജല്‍സിയ, ഫസീന, ഫൈസാന്‍, സബറുദ്ദീന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും സീനത്ത്, ജെറീര്‍, അദ്‌നാന്‍ എന്നിവരുടേത് തിരൂര്‍ ജില്ലാ ആശുപത്രിയിലും ഹാദി ഫാത്തിമ, ഷംന, സഹ്‌റ, നൈറ, സഫ്‌ല ഷെറിന്‍ എന്നിവരുടേത് മലപ്പുറം താലൂക്ക് ആശുപത്രിയിലും റുഷ്ദ, ആദില ഷെറി, ആയിഷാബി, അര്‍ഷാന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളജിലാണ് നടക്കുക.അതിനിടെ, അപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു.

താനൂര്‍ സ്വദേശി നാസറിനെതിരെയാണ് നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലിസ് അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബോട്ട് യാത്രയെന്ന് പോലിസ് സ്ഥിരീകരിച്ചു. അറ്റ്‌ലാന്റിക് ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പോലിസ് പരിശോധന നടത്തും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പോലിസിന് ലഭിച്ച പ്രാഥമിക വിവരം. ലൈസന്‍സ് നമ്ബറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.അവധിക്കാലം ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തില്‍പ്പെട്ടത്.ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. രാത്രി 7നും 7.40നും ഇടയില്‍ 35ലേറെ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. കോസ്റ്റല്‍ ഗാര്‍ഡും നേവിയുമെത്തി തിരച്ചില്‍ തുടരും. ഇനിയും മൃതദേഹങ്ങളുണ്ടോ എന്നറിയാനാണ് കോസ്റ്റ് ഗാര്‍ഡും നേവിയുമെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂര്‍ സന്ദര്‍ശിക്കും.

നഗരവോട്ടുകളില്‍ കണ്ണെറിഞ്ഞ്; ബംഗളൂരുവിനെ ഇളക്കിമറിച്ച്‌ പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ അവസാന തന്ത്രങ്ങള്‍ പുറത്തെടുത്ത് പാര്‍ട്ടികള്‍.ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.എസ്, എ.എ.പി പാര്‍ട്ടികള്‍ ഞായറാഴ്ച ബംഗളൂരു നഗരത്തിലാണ് പ്രചാരണം നടത്തിയത്. മോദിയുടെ റോഡ് ഷോ രണ്ടാംദിനവും നഗരത്തെ ഇളക്കിമറിച്ചു. നഗരവോട്ടര്‍മാരില്‍ ബി.ജെ.പിക്ക് നല്ല സ്വാധീനമുണ്ടെങ്കിലും ഭരണവിരുദ്ധവികാരവുമുണ്ട്. സര്‍ക്കാറിനെതിരായ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ഇതിനു കാരണമാണ്. ബി.ജെ.പി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ പേ സി.എം കാമ്ബയിന്‍ പോലുള്ള നവീനപ്രചാരണ പരിപാടികളും നഗരവോട്ടര്‍മാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തെ മറികടക്കുക കൂടിയാണ് ബി.ജെ.പി മോദിയുടെ റോഡ് ഷോയിലൂടെ ലക്ഷ്യമിട്ടത്.ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചക്ക് 1.30 വരെ നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പരിപാടി ആകെ ഒന്നരമണിക്കൂറായി ചുരുക്കുകയായിരുന്നു. ന്യൂ തിപ്പസാന്ദ്ര കെംപെ ഗൗഡ ജങ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ 11.30ഓടെ എം.ജി റോഡ് ട്രിനിറ്റി സര്‍ക്കിളില്‍ സമാപിച്ചു. തുടര്‍ന്ന് മൈസൂരുവിലേക്ക് പോയ മോദി വൈകുന്നേരം നഞ്ചന്‍കോടിലെ ബി.ജെ.പി റാലിയില്‍ പങ്കെടുത്തു.

ശ്രീകണ്ഠേശ്വര ക്ഷേത്രദര്‍ശനം നടത്തിയതിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. കോണ്‍ഗ്രസ് ഭയക്കുന്നുണ്ടെന്നും അതിനാലാണ് മുതിര്‍ന്ന നേതാക്കളെ റാലിയില്‍ പങ്കെടുപ്പിക്കുന്നതെന്നും സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി നേരത്തേ ശിവമൊഗ്ഗയില്‍ നടത്തിയ പരിപാടിയില്‍ കുറ്റപ്പെടുത്തി. ദിവസങ്ങളായി പ്രചാരണം നടത്തുന്ന മോദി മണിപ്പൂര്‍ സംഘര്‍ഷത്തെ പറ്റി ഒരു വാക്കുപോലും പറഞ്ഞില്ലെന്നും രാജധര്‍മത്തെ പറ്റി മോദി ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് കുറ്റെപ്പടുത്തി. കോണ്‍ഗ്രസ് ഞായറാഴ്ച പുലികേശി നഗറില്‍ നടത്തിയ പരിപാടിയില്‍ രാഹുല്‍ പങ്കെടുത്തു.

പാര്‍ട്ടി വിമത ഭീഷണി നേരിടുന്ന മണ്ഡലമാണിത്. ന്യൂനപക്ഷ വോട്ടുകള്‍ ഏറെ നിര്‍ണായകമായ ശിവാജി നഗറില്‍ രാത്രി നടന്ന പരിപാടിയിലും രാഹുല്‍ പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മഹാദേവപുരയില്‍ നടത്തിയ റാലിയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ജെ.ഡി.എസും വിവിധ പരിപാടികള്‍ നഗരത്തില്‍ നടത്തി. സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രചാരണം ശക്തമായിരുന്നു. എ.എ.പിയും വാഹനപ്രചാരണ ജാഥകള്‍ നടത്തി

You may also like

error: Content is protected !!
Join Our WhatsApp Group