Home Featured ബെംഗളൂരു : വോട്ടർമാരെ ബോധവത്കരിക്കാൻ വേറിട്ട പ്രചാരണരീതിയുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.

ബെംഗളൂരു : വോട്ടർമാരെ ബോധവത്കരിക്കാൻ വേറിട്ട പ്രചാരണരീതിയുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.

ബെംഗളൂരു : വോട്ടർമാരെ ബോധവത്കരിക്കാൻ വേറിട്ട പ്രചാരണരീതിയുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. കോലാറിലെ കല്യാണവീട്ടിലെത്തി പ്രചാരണ പോസ്റ്ററുകൾ വധൂവരന്മാരെക്കൊണ്ട് പ്രദർശിപ്പിച്ചാണ് വ്യത്യസ്തമായ പ്രചാരണം നടത്തിയത്.വോട്ടവകാശം വിനിയോഗിക്കണമെന്ന്ആവശ്യപ്പെടുന്ന പോസ്റ്റർ വധൂവരന്മാർക്കൊപ്പം ഇവരുടെ അടുത്തബന്ധുക്കളും പൂജാരിയും കല്യാണവേദിയിൽ പ്രദർശിപ്പിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോധവത്കരണത്തിനായി ദൊഡ്ഡകല്ലഹള്ളി ഗ്രാമത്തിലെത്തിയത്. എന്നാൽ, ഗ്രാമത്തിലെ ഒട്ടുമിക്കയാളുകളും സദാനന്ദ എന്ന യുവാവിന്റെകല്യാണത്തിൽ പങ്കെടുക്കാൻപോയിരുന്നു.

ഇതോടെ കല്യാണസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർവരനോടും ബന്ധുക്കളോടും ബോധവത്കരണത്തിൽപങ്കെടുക്കാമോയെന്ന് ആരാഞ്ഞു. ഇവർ സമ്മതിച്ചതോടെയാണ് പോസ്റ്റർ വധൂവരന്മാർക്കും ബന്ധുക്കൾക്കും നൽകിയത്.ഗ്രാമീണമേഖലകളിൽ പോളിങ് ശതമാനം വർധിപ്പിക്കൽ ലക്ഷ്യമിട്ട് വ്യാപകപ്രചാരണമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ജില്ലകളിലൊന്നാണ് കോലാർ.

ജല്ലിക്കെട്ടിനിടെ കാള വിരണ്ടു; പൊലീസുകാരനുള്‍പ്പടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ കല്ലൂരില്‍ ജല്ലിക്കെട്ടിനിടെ കാള വിരണ്ടുണ്ടായ അക്രമത്തില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു.ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളും കാഴ്ചക്കാരനുമാണ് മരിച്ചത്. കാളയുടെ കുത്തേറ്റ സുബ്രഹ്മണ്യന്‍ എന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനായ നവനീത കൃഷ്ണന് കുത്തേറ്റത്.

മീമിസാല്‍ സ്റ്റേഷനിലെ ഓഫിസറായ നവനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കോട്ടൈ, ശിവഗാംഗി, മധുരെ, ദിണ്ടിഗല്‍, ത്രിച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിച്ച 400ലേറെ കാളകള്‍ പങ്കെടുത്ത ജല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആറായിരത്തിലേറെപ്പേര്‍ ജല്ലിക്കെട്ട് കാണാനെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group