ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽവന്നാൽ അങ്കണവാടി ജീവനക്കാരുടെ വേതനം ഉയർത്തുമെന്ന് പ്രിയങ്കാഗാന്ധി. പ്രധാന അങ്കണവാടികളിലെ ജീവനക്കാരുടെ വേതനം 11,500 രൂപയിൽനിന്ന് 15,000 രൂപയായും മിനി അങ്കണവാടി ജീവനക്കാരുടെ വേതനം 7,500 രൂപയിൽനിന്ന് 10,000 രൂപയായും ഉയർത്തുമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി വാഗ്ദാനം ചെയ്തത്. ആശാ ജീവനക്കാർക്കുള്ള വേതനം 5000 രൂപയിൽനിന്ന് 8000 രൂപയായി ഉയർത്തും. ഉച്ചഭക്ഷണ പദ്ധതിയിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം 3700 രൂപയിൽനിന്ന് 5000 രൂപയാക്കുമെന്നും പ്രിയങ്ക പറഞ്ഞു.
പ്രധാന അങ്കണവാടികളില ജീവനക്കാർ വിരമിക്കുമ്പോൾ മൂന്നു ലക്ഷം രൂപയും മിനി അങ്കണവാടികളിലെ ജീവനക്കാർ വിരമിക്കുമ്പോൾ രണ്ടു ലക്ഷം രൂപയും നൽകുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു. ബെലഗാവിയിൽ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു പ്രഖ്യാപനം.