Home കർണാടക ബെംഗളൂരു പണി തന്നോ? ഓപണ്‍ ടോയ്‌ലറ്റ് കണ്ടു ഞെട്ടി യുവതികള്‍; വീഡിയോ വൈറല്‍

ബെംഗളൂരു പണി തന്നോ? ഓപണ്‍ ടോയ്‌ലറ്റ് കണ്ടു ഞെട്ടി യുവതികള്‍; വീഡിയോ വൈറല്‍

by ടാർസ്യുസ്

ഐടി ഹബ്ബായ ബെംഗളൂരുവില്‍ അനുയോജ്യമായ ഒരു വാടകവീട് കണ്ടെത്തുക എന്നത് നിലവില്‍ വലിയൊരു വെല്ലുവിളിയാണ്. എന്നാല്‍, ഇവിടെ ഓണ്‍ലൈൻ വഴി വീട് തിരഞ്ഞുപോയ രണ്ട് യുവതികള്‍ക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു ക്ലോസറ്റിന്റെ ദൃശ്യങ്ങളാണ് ആളുകളില്‍ കൗതുകം ജനിപ്പിക്കുന്നത്.തൃഷ എന്ന യുവതി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ഘടന പുറംലോകം അറിഞ്ഞത്. തന്റെ സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ താമസിക്കാൻ അനുയോജ്യമായ റെന്റല്‍ പ്രോപ്പർട്ടി അന്വേഷിക്കുന്നതിനിടെയാണ് അവർ ഈ ഫ്ലാറ്റില്‍ എത്തിയത്. തുടക്കത്തില്‍ സാധാരണ ഒരു വീടുപോലെ തോന്നിച്ചെങ്കിലും പ്രോപ്പർട്ടിയുടെ ബാല്‍ക്കണിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ടോയ്ലറ്റ് കണ്ടത്.

വൈറല്‍ വീഡിയോയില്‍ നിന്ന്‌സാധാരണയായി ചെടികള്‍ വെക്കാനും വസ്ത്രങ്ങള്‍ ഉണക്കാനും അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനും ഉപയോഗിക്കുന്ന ബാല്‍ക്കണിയാണ് ഇവിടെ ശുചിമുറിയാക്കി മാറ്റിയിരിക്കുന്നത്. വാതിലുകളോ സുരക്ഷാ മറകളോ ഇല്ലാതെയാണ് ഈ വെസ്റ്റേണ്‍ ക്ലോസറ്റ് വെറുമൊരു ഓപ്പണ്‍ സ്പേസില്‍ സ്ഥാപിച്ചിരിക്കുന്നത്. “ബെംഗളൂരുവിലെ ഇതുവരെയുള്ള വീട് തിരച്ചില്‍” എന്ന അടിക്കുറിപ്പോടെയാണ് തൃഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.നഗരത്തില്‍ വർധിച്ചുവരുന്ന ജനസംഖ്യയും ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാർ കൂടുന്നതും കണക്കിലെടുത്ത് ഉടമകള്‍ നടത്തുന്ന വിചിത്രമായ നിർമാണ രീതികള്‍ക്ക് വലിയ ഉദാഹരണമാണ് ഈ ദൃശ്യങ്ങള്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. വൻ നഗരങ്ങളിലെ വീടുകളിലുള്ള സ്ഥലപരിമിതിയാണ് പലരും എടുത്തു പറഞ്ഞത്.

ഇത്തരം വിചിത്രമായ വീടുകള്‍ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഉടമകളുടെ അത്യാഗ്രഹത്തില്‍ നിന്നും ജനിക്കുന്നതാണെന്ന് ചിലര് അഭിപ്രായപ്പെട്ടു. വാടക വാങ്ങുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്നും ചിലര് കുറ്റപ്പെടുത്തി. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ഐടി പ്രൊഫഷണലുകളും മെട്രോ നഗരങ്ങളിലേക്ക് ജോലിക്കായി കുടിയേറുന്നവരും അനുഭവിക്കുന്ന പ്രധാന വെല്ലുവിളി മികച്ച താമസ സ്ഥലം കണ്ടെത്തുക എന്നതാണ് എന്ന കമന്ർറുകളുമുണ്ട്.ബെംഗളൂരുവിലെ വീട്ടുടമസ്ഥര്‍ വാടകക്കാരുടെ ക്ഷമ പരീക്ഷിക്കരുത്, പുതിയ പരീക്ഷണങ്ങള്‍, പ്രകൃതി ആസ്വദിച്ച്‌ കാര്യം സാധിക്കാം, പഴയ കാലത്തേക്ക് നമ്മള്‍ തിരിച്ചുപോകുന്നു, രാവിലെ ചായ കുടി പത്ര വായന കാര്യം സാധിക്കല്‍ എല്ലാം ഒരുമിച്ച്‌, പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമുള്ള വീട്ടുടമസ്ഥര്‍ ഇവിടെയാണ് തുടങ്ങി പലതരം പരിഹാസങ്ങളും വീഡിയോക്ക് താഴെയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group