കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മംഗ്ളുറു നഗരത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന റോഡ് ഷോ ഒരുക്കങ്ങള്‍ക്കൊടുവില്‍ റദ്ദാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഈ ദിവസം മംഗ്ളൂറില്‍ റോഡ് ഷോ നടത്തുമെന്ന് അറിയിപ്പ് ലഭിക്കുകയും എന്നാല്‍ സമയം സംബന്ധിച്ച് വ്യക്തത ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ അധികൃതരുടെ അഭ്യര്‍ഥന മാനിച്ചാണ് പിന്‍മാറ്റം. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നേരത്തെ വാര്‍ത്താസമ്മേളനം നടത്തി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംബന്ധിച്ച് വിവരം നല്‍കിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഇത് സംബന്ധിച്ച് ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനവും നടത്തി. അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുലിന്റെ റോഡ് ഷോ വൈകുന്നേരം അഞ്ചിന് ബല്‍മട്ട സര്‍കിളിലെ കലക്ടേര്‍സ് ഗേറ്റില്‍ തുടങ്ങി രണ്ടു കിലോമീറ്റര്‍ നഗരം ചുറ്റി എബി ഷെട്ടി സര്‍കിളില്‍ സമാപിക്കാനായിരുന്നു ഒരുക്കങ്ങള്‍ നടത്തിയത്.
പുതുക്കിയ പരിപാടിയനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം 3.30ന് നഗരപ്രാന്തത്തിലെ അഡ്യാര്‍ സഹ്യാദ്രി കോളജ് കാംപസില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് റാലി അഭിസംബോധന ചെയ്യും. കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത്ഷാ മംഗ്ളൂറില്‍ റോഡ് ഷോ നടത്താന്‍ ഒരുങ്ങിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു.
ഇനി കളി ബോളിവുഡില്‍, സപ്പോര്‍ട്ട് ഇല്ലെങ്കിലും തളര്‍ത്തരുത് എന്ന് ഒമര്‍ ലുലു
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും വിജയം കൊയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.ഏറ്റവും പുതിയതായി റിലീസ് ചെയ്ത മലയാള ചിത്രം ‘നല്ല സമയം’ പേരുപോലെ അത്ര നല്ല സമയമല്ല സംവിധായകന്‍ ഒമര്‍ ലുലുവിനു സമ്മാനിച്ചത്. ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.’
ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത് തളര്‍ത്താതെ ഇരുന്നാല്‍ മതി’ എന്നാണ് ഒമര്‍ കുറിച്ചത്.മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഒമറിന്റെ ‘നല്ല സമയം’ സിനിമ വിവാദത്തിലായിരുന്നു.