ബെംഗളൂരു ∙ വാചകത്തിലെന്ന പോലെ പാചകത്തിലും ഉഷാറാണെന്നു തെളിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ അണികളെ ഇളക്കിമറിച്ച് മുന്നേറുന്ന പ്രിയങ്ക പ്രാതൽ കഴിക്കാനെത്തിയതു മൈസൂരു നസറാബാദ് മെയിൻ റോഡിലെ 80 വർഷത്തെ പാരമ്പര്യമുള്ള മൈലാറി ഹോട്ടലിലാണ്. ഇഡ്ഡലിയും ചമ്മന്തിയും ആസ്വദിച്ചു കഴിച്ച്, കുട്ടികളോടും മുതിർന്നവരോടും കുശലം പറഞ്ഞിരുന്ന പ്രിയങ്ക കടയുടമയോടു ദോശ ചുടാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
തുടർന്ന്, അടുക്കളയിലെത്തി ദോശക്കല്ലിൽ മാവൊഴിച്ച്, വട്ടമൊപ്പിച്ചു പരത്തിയെങ്കിലും മറിച്ചിടാനുള്ള 2 ശ്രമങ്ങൾ പാളി. കണ്ടുനിന്നവർ പ്രോത്സാഹിപ്പിച്ചതോടെ തുടർന്നുള്ള ദോശകൾ കലാപരമായി മറിച്ചിട്ട് കയ്യടിയും നേടി.
പിന്നീട് കടയുടമയ്ക്കും കുടുംബത്തിനും ഒപ്പം സെൽഫിയുമെടുത്താണ് പ്രിയങ്ക ശൃംഗേരി ക്ഷേത്ര സന്ദർശനത്തിനും ചിക്കമഗളൂരുവിലെ പ്രചാരണ വേദിയിലേക്കുമായി യാത്ര തുടർന്നത്. പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
എ.ടി.എം കൊള്ളയടിക്കുന്നതിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നയാളെ തെരഞ്ഞ് യു.പി പൊലീസ്
എ.ടി.എം കൊള്ളയടിക്കുന്നതിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് യു.പി പൊലീസ്.15 മിനിറ്റിനുള്ളില്‍ എ.ടി.എമ്മില്‍ നിന്ന് മോഷണം നടത്താനുള്ള പരിശീലനമാണ് ഇയാള്‍ നല്‍കിയിരുന്നത്. ബിഹാറില്‍ നിന്നുളള സുധീര്‍ മിശ്രയെന്നയാളാണ് എ.ടി.എം മോഷണത്തിന് പരിശീലനം നല്‍കിയിരുന്നത്.ലഖ്നോവില്‍ 39.58 ലക്ഷം രൂപ എ.ടി.എമ്മില്‍ നിന്നും കൊള്ളയടിച്ചതിന് നാല് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് പരിശീലനം സംബന്ധിച്ച വിവരം ലഭിച്ചത്.
ഇവര്‍ മോഷ്ടിച്ച 9.13 ലക്ഷം പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മിശ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ മുഴുവന്‍ എ.ടി.എം മോഷണത്തിനുള്ള സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.1000ത്തോളം സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഡാറ്റയും ടോള്‍ ബൂത്തിലെ ദൃശ്യങ്ങളും പരിശോധിച്ചാണ് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു.
എ.ടി.എമ്മിന് സമീപത്തുണ്ടായിരുന്ന കാറിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.തൊഴിലില്ലാത്ത യുവാക്കളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്താണ് മിശ്ര രാജ്യത്ത് എ.ടി.എം മോഷണങ്ങള്‍ നടത്തിയിരുന്നത്. 15 മിനിറ്റിനുള്ളില്‍ എ.ടി.എമ്മില്‍ നിന്നും മോഷണം നടത്താനാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. മൂന്ന് മാസമാണ് പരിശീലന കാലയളവ്. ഇതില്‍ വിജയിക്കുന്നവരെ മാത്രമാണ് എ.ടി.എം മോഷണത്തിനായി അയച്ചിരുന്നത്. ഒരു വര്‍ഷത്തിനിടെ 30ഓളം മോഷണങ്ങളാണ് രാജ്യത്തുടനീളം സംഘം നടത്തിയതെന്നാണ് വിവരം