Home Featured ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു

ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാന്‍ഡില്‍ ഇരിക്കെ കൊല്ലപ്പെട്ടു.സഹോദരന്‍ അഷ്റഫും പ്രയാഗ് രാജില്‍ വെച്ച്‌ വെടിയേറ്റ് മരിച്ചു.സംഭവത്തില്‍ അക്രമികളായ മൂന്ന് പേര്‍ കീഴടങ്ങി. കൊലപാതകികള്‍ എത്തിയത് പൊലീസ് വലയം ഭേദിച്ചാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു കൊലപാതകം.

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്.തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വിവേക് രാജ് പൂജാരിയുടെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.ചിക്കമംഗളൂറു ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയിലാണ് വിവേക് രാജ്.രണ്ടു കാറുകളിലായി എത്തിയ എട്ടംഗ സംഘം ആദ്യം വീട്ടിലും തുടര്‍ന്ന് ഓഫീസിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയായിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിവേക് പറഞ്ഞു.

താന്‍ കള്ളപ്പണക്കാരനോ നിയമവിരുദ്ധമായി ഏതെങ്കിലും ബിസിനസ് ചെയ്യുന്ന ആളോ അല്ല. രേഖകള്‍ എല്ലാം സുതാര്യം. അവര്‍ എന്ത് കണ്ടെത്താനാണ്? തെരഞ്ഞെടുപ്പ് മുറ്റത്ത് ബി.ജെ.പി ഇതെല്ലാം ചെയ്യുന്നതിന്റെ താല്പര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group