ബെംഗളൂരു: പാർപ്പിടസമുച്ചയത്തിനു പിറകിൽ നിർമിച്ച സുരക്ഷാമതിൽ ഇടിഞ്ഞു വീണു. ഹെഗ്ഡെ നഗർ ചൊക്കനഹള്ളി ലേഔട്ടിലെ എസ്.എൽ.എൻ. മെഡോസ് അപ്പാർട്ട്മെന്റിന്റെ മതിലാണ് ഇടിഞ്ഞുവീണത്.ആളുകൾ നടക്കുകയും കുട്ടികൾ കളിക്കുകയും ചെയ്യുന്ന സ്ഥലത്തേക്കാണ് മതിൽവീണത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
ഈസമയത്ത് ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. മതിലിനുമുമ്പിലെ സ്ഥലം വേണ്ടത്രസുരക്ഷ ഏർപ്പെടുത്താതെ മണ്ണിട്ടുയർത്തിയതാണ് തകരാൻ കാരണമെന്ന് ഇവിടെ താമസിക്കുന്ന മലയാളി കുടുംബാംഗങ്ങൾ പറഞ്ഞു. സമീത്തെ സൂപ്പർമാർക്കറ്റിന് ഗോഡൗൺ നിർമിക്കാനായാണ് സ്ഥലം മണ്ണിട്ടുയർത്തിയത്. കോൺക്രീറ്റ് മതിൽ കെട്ടി സുരക്ഷിതമാക്കിയശേഷമേ മണ്ണ് നിറയ്ക്കാവൂവെന്ന് സ്ഥലം ഉടമയോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്നും അവർ പറഞ്ഞു.
ബംഗളുരു :യുവാവിനെ തട്ടിക്കൊണ്ടു പോയ പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു ബംഗളൂരുവിൽ കടുവത്തോൽ വിൽപ്പന നടത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി കുടുംബാംഗങ്ങളോട് 40 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു. മാറത്തഹള്ളി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രംഗേഷ്, ഹെഡ് കോൺസ്റ്റബിൾ ഹരിഷ്, കോൺസ്റ്റബിൾ മഹേഷ് നായക് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാമഞ്ജനേയ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്.
ഹെഡ് കോൺസ്റ്റബിൾ ഹരീഷിനെയും ഇവരെ സഹായിച്ച ഷാബ്ബിർ, സാക്കിർ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ രംഗേഷിനെയും കോൺസ്റ്റബിൾ മഹേഷ് നായകിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.