Home Featured ബി ജെ പി സ്ഥാനാര്‍ത്ഥിപ്പട്ടിക വിജ്ഞാപനത്തിനു ശേഷം

ബി ജെ പി സ്ഥാനാര്‍ത്ഥിപ്പട്ടിക വിജ്ഞാപനത്തിനു ശേഷം

by admin

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച മുറയ്ക്ക് ഞങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ബിജെപി ചെയ്തതില്‍ നിരാശയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് എപ്പോഴും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ കബളിപ്പിച്ചിട്ടുണ്ട്. വഞ്ചന മാത്രമാണ് അവരുടെ ട്രാക്ക് കാര്‍ഡ്. താന്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താറില്ല. നിരാലംബരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ് താനും തന്റെ സര്‍ക്കാരും.

നിലവിലുള്ള ബിജെപി സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടും.കുറെ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിന്റെ നാല് ശതമാനം സംവരണം ഇല്ലാതാക്കി മറ്റു രണ്ടു സമുദായങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സാമ്ബത്തിക അടിസ്ഥാനത്തില്‍ നാല് ശതമാനം സംവരണത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മുസ്ലിം വിഭാഗത്തിന് നാലിന് പകരം 10 ശതമാനം ആണ് സംവരണം നല്‍കുന്നത് എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് മുസ്ലിം വിഭാഗ ത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയാണെന്നും ബൊമ്മെ പറഞ്ഞു..

അധികാരത്തിലെത്തിയാല്‍ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും: ഡി.കെ. ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിംകള്‍ക്കു നല്കിവന്നിരുന്ന നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്നു കോണ്‍ഗ്രസ്.മുസ്‌ലിം സംവരണം റദ്ദാക്കിയ കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കു തുല്യമായി നല്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇഡബ്ല്യുഎസ് സംവരണം മാത്രമേ ഇനി മുസ്‌ലിംകള്‍ക്കു ലഭിക്കൂ. സര്‍ക്കാര്‍ തീരുമാനത്തെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

മുസ്‌ലിംകളെ ഒബിസി പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് അടിസ്ഥാനമില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. സ്വത്തുപോലെ വിതരണം ചെയ്യേണ്ടതാണ് സംവരണം എന്ന് അവര്‍ (സര്‍ക്കാര്‍) വിചാരിക്കുന്നു. ഇത് സ്വത്തല്ല. ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. ന്യൂനപക്ഷവിഭാഗം നമ്മുടെ സഹോദരങ്ങളും കുടുംബാംഗങ്ങളുമാണ്. മുഴുവന്‍ വൊക്കലിഗക്കാരും വീരശൈവ-ലിംഗായത്ത് വിഭാഗങ്ങളും ഈ വാഗ്ദാനം തള്ളിക്കളയും-ശിവകുമാര്‍ പറഞ്ഞു.
ഇതിനിടെ, മുസ്‌ലിം സംവണം റദ്ദാക്കിയതിനെ ന്യായീകരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group