ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലേക്ക് ആദ്യ കോമണര്‍. ഈ സീസണിന്‍റെ പ്രത്യേകതയാണ് സെലിബ്രിറ്റി അല്ലാത്ത ഒരു മത്സരാര്‍ഥിയെന്ന് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാവും അതെന്ന ആകാംക്ഷയിലായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍. ഉദ്ഘാടന എപ്പിസോഡില്‍ ഇതാ അതിനുള്ള ഉത്തരം അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് പൊതുജനത്തിനിടയില്‍ നിന്നുള്ള ആ സവിശേഷ മത്സരാര്‍ഥി.
എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ കോണ്ടെസ്റ്റന്‍റ് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയത്. മൂവാറ്റുപുഴയിലെ തന്നെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതില്‍. 100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്‍റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും. മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിക പറഞ്ഞു.
പൊതുവെ അധികം സംസാരിക്കാത്ത ആളാണ് താനെങ്കിലും ആരെങ്കിലും ഇങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ അങ്ങോട്ടും പ്രതികരിക്കുമെന്നാണ് തന്‍റെ സ്വഭാവത്തെക്കുറിച്ച് ഗോപിക പറഞ്ഞത്. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനുമാണ് ഗോപികയ്ക്ക് വീട്ടില്‍ ഉള്ളത്. വലിയ പ്രോത്സാഹനമാണ് ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയതെന്ന് ഗോപിക പറയുന്നു. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ ആദ്യ കോമണര്‍ മത്സരാര്‍ഥി എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
ബി ജെ പി സ്ഥാനാര്‍ത്ഥിപ്പട്ടിക വിജ്ഞാപനത്തിനു ശേഷം
ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച മുറയ്ക്ക് ഞങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ബിജെപി ചെയ്തതില്‍ നിരാശയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് എപ്പോഴും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ കബളിപ്പിച്ചിട്ടുണ്ട്. വഞ്ചന മാത്രമാണ് അവരുടെ ട്രാക്ക് കാര്‍ഡ്. താന്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താറില്ല. നിരാലംബരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ് താനും തന്റെ സര്‍ക്കാരും.
നിലവിലുള്ള ബിജെപി സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടും.കുറെ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ചരിത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിന്റെ നാല് ശതമാനം സംവരണം ഇല്ലാതാക്കി മറ്റു രണ്ടു സമുദായങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാമ്ബത്തിക അടിസ്ഥാനത്തില്‍ നാല് ശതമാനം സംവരണത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മുസ്ലിം വിഭാഗത്തിന് നാലിന് പകരം 10 ശതമാനം ആണ് സംവരണം നല്‍കുന്നത് എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് മുസ്ലിം വിഭാഗ ത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയാണെന്നും ബൊമ്മെ പറഞ്ഞു..