ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഗുരുതരമായ സുരക്ഷാ വീഴ്ച.കര്‍ണാടകയിലെ ദേവനഗരിയില്‍ വെച്ച് റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം നടന്നത്. റാലി വീക്ഷിച്ച് കൊണ്ട് റോഡരികില്‍ നിന്നിരുന്ന യുവാവ് പൊടുന്നനെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഓടിയടുക്കുകയായിരുന്നു.പ്രധാനമന്ത്രിയുടെ വാഹനത്തിന് തൊട്ടടുത്തെത്തിയ യുവാവിനെ പോലീസും അംഗരക്ഷകരും ചേര്‍ന്ന് വേഗത്തില്‍ പിടികൂടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊപ്പല്‍ ജില്ല സ്വദേശിയായ ഇയാളെ പോലീസ് ചോദ്യംചെയ്തു വരുന്നതായി ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.ഇത് രണ്ടാം തവണയാണ് കര്‍ണാടകയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയില്‍ ഹുബ്ലിയില്‍ വെച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് ഒരു കുട്ടി ഓടിയടുത്തിരുന്നു.
കർണാടക ആർ.ടി.സി. ബസ്സിടിച്ച് 2 പേർ മരിച്ചു
ബെംഗളൂരു : ചിക്കമഗളൂരുവിൽ കർണാടക ആർ.ടി.സി. ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. ധന്തരമാക്കി സ്വദേശി ശ്രീധർ, ഗിരമഗളൂരു സ്വദേശി ദയാനന്ദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നഗരത്തിലെ എ.പി.എം.സി.ക്ക് സമീപത്തായിരുന്നു അപകടം.
അപകടത്തിനുശേഷം ഡ്രൈവർ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രദേശവാസികൾ സ്ഥലത്തെത്തി ബസ് ഡ്രൈവറെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. പോലീസ് കേസെടുത്ത് ഡ്രൈവർക്കായി തിരച്ചിൽ തുടങ്ങി.