മൈസൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ ദേശീയപാതകളിലെ ടോൾ പിരിവിനെതിരേ കാമ്പയിൻ തുടങ്ങാൻ കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ (കെ.ആർ.ആർ.എസ്.). ടോൾ പിരിവിലുള്ള പ്രതിഷേധസൂചകമായി പുതിയ ബെംഗളൂരു-മൈസൂരു അതിവേഗപാതയിലൂടെ റാലി നടത്തും. കർണാടക സർവോദയ പക്ഷ പാർട്ടി നേതാക്കളായ യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ദേവന്നൂർ മഹാദേവ എന്നിവരുമായി മൈസൂരുവിൽ നടത്തിയ ചർച്ചയിലാണ് കാമ്പയിനും റാലിയും നടത്താൻ തീരുമാനിച്ചത്.
കർഷക പതാകയുമായി 101 വാഹനങ്ങളിലാണ് കർഷകർ റാലി നടത്തുക.റാലിയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്ന രീതി ശരിയല്ലെന്നാണ് കെ.ആർ.ആർ.എസ്. അവകാശപ്പെടുന്നത്.മൈസൂരു വഴി കടന്നുപോകുന്ന ബെംഗളൂരു-ബണ്ഡ്‌വൽ ദേശീയപാത-275, കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത-766, എന്നിവിടങ്ങളിൽ ടോൾ ഈടാക്കുന്നുണ്ട്. വാഹനങ്ങൾ വാങ്ങുമ്പോൾ സർക്കാർ നികുതി ഈടാക്കുന്നതിനാൽ റോഡ് നിർമിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കെ.ആർ.ആർ.എസ്. പ്രസിഡന്റ് ബി. നാഗേന്ദ്ര പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട നിർദിഷ്ട മൈസൂരു-കുശാൽനഗർ നാലുവരിപ്പാതയുടെ ആവശ്യകതയെയും കെ.ആർ.ആർ.എസ്. ചോദ്യംചെയ്തു. നാലുവരിപ്പാത നിർമാണത്തിന്റെ 20 ശതമാനം ചെലവിൽ നിലവിൽ ഇതുവഴിയുള്ള ദേശീയപാത-275 വികസിപ്പിക്കാൻ സാധിക്കുമെന്ന് നാഗേന്ദ്ര ചൂണ്ടിക്കാട്ടി.നിർദിഷ്ട നാലുവരിപ്പാത കൃഷിയിടങ്ങളിലൂടെയാണ് കടന്നുപോകുക. അതിനാൽ, ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രകടനപത്രിക പുറത്തിറക്കാനും കെ.ആർ.ആർ.എസ്. തീരുമാനിച്ചു.
സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രകടനപത്രികയിൽ ഉണ്ടാകുക.കർണാടക സർവോദയ പക്ഷയെ പിന്തുണയ്ക്കുന്ന കെ.ആർ.ആർ.എസ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് തുടർനടപടികളെക്കുറിച്ച് ആലോചിക്കാനാണ് യോഗേന്ദ്ര യാദവ്, മഹാദേവ എന്നിവരുമായി ചർച്ച നടത്തിയത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർണാടക സർവോദയ പക്ഷ അറിയിച്ചിരുന്നു.പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കാൻ 53 പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ചമരസ മാലി പാട്ടീൽ പറഞ്ഞിരുന്നു.
ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ഇനി ക്യൂ നില്‍ക്കണ്ട; യുടിഎസ് ആപ്പ് പരിഷ്ക്കരിച്ച് റെയില്‍വേ
സ്റ്റേഷനിലെ നീണ്ട ക്യൂ കാരണം എപ്പോഴെങ്കിലും റെയില്‍വേ ടിക്കറ്റ് ലഭിക്കാതെ പോയ അനുഭവമുണ്ടായിട്ടുണ്ടോ?അത്തരം അനുഭവമുള്ള ധാരാളം പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. സാങ്കേതികവിദ്യ മാറിയ ഇക്കാലത്ത് ക്യൂ നില്‍ക്കാതെ തന്നെ അനായാസം ടിക്കറ്റ് എടുക്കുന്നതിനുള്ള യുടിഎസ് എന്ന മൊബൈല്‍ ആപ്പ് റെയില്‍വേ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആപ്പിനെക്കുറിച്ച് അധികംപേര്‍ക്കും അറിയില്ല.
ഇപ്പോഴിതാ, യുടിഎസ് ആപ്പ് കൂടുതല്‍ സൗകര്യങ്ങളുമായി പരിഷ്ക്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസണ്‍ ടിക്കറ്റും യുടിഎസ് ഓണ്‍ മൊബൈല്‍ എന്ന ഈ ആപ്പിലൂടെ എളുപ്പത്തില്‍ എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേര്‍ന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളില്‍ നീണ്ട ക്യൂ കാണാം. ഇതുകാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാന്‍ യുടിഎസ് ആപ്പ് സഹായിയ്ക്കും..നേരത്തെ ആപ്പിന് ഉണ്ടായിരുന്ന ന്യൂനതകള്‍ പരിഹരിച്ചാണ് യുടിഎസ് ആപ്പ് പരിഷ്ക്കരിച്ചിരിക്കുന്നത്.
റെയില്‍പാതയില്‍ നിന്നും 20 മീറ്റര്‍ ദൂരത്തിനുള്ളില്‍ വന്നാല്‍ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സാധാരണക്കാരനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. സ്റ്റേഷനില്‍ എത്തിയശേഷം ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഇതിന് പരിഹാരമായി സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ആപ്പിലൂടെ സ്‌കാന്‍ ചെയ്യാമെന്ന പുതിയ ഓപ്ഷനാണ് നല്‍കിയിട്ടുള്ളത്.
ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍, പ്രസ്തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്ബ് തന്നെ എടുക്കാന്‍ കഴിയും.സ്റ്റേഷനില്‍ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള ‘ക്യുആര്‍ ബുക്കിങ്’ എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ടിക്കറ്റ് എടുക്കുന്നത്. കോഡ് സ്കാന്‍ ചെയ്തശേഷം യാത്ര ടിക്കറ്റാണോ പ്ലാറ്റ്‌ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. അതിനുശേഷം പഴയതുപോലെ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാം.
ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്ബര്‍ നല്‍കി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കുവാനും കഴിയും.എന്നാല്‍ യുടിഎസ് ആപ്പ് ഉപയോഗിച്ച് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കാനാകില്ല. സീസണ്‍ ടിക്കറ്റ് എടുക്കുമ്ബോള്‍ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദനീയമായിട്ടുള്ളത്.
ഇക്കാര്യം യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കുമ്ബോള്‍ അധിക നിരക്കുകളൊന്നും നല്‍കേണ്ടതില്ല. ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ ഉപയോഗിച്ച് തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാവുന്നതാണ്. റെയില്‍ വാലറ്റില്‍ നിക്ഷേപിയ്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് നിലവില്‍ മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്.
റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍, ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ‘സെന്റ്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഏറെ പ്രയോജനകരമായ ഈ അപ്ലിക്കേഷന്‍ വികസിപ്പിയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഇപ്പോള്‍ ആപ്പ് പരിഷ്ക്കരിച്ച് പുറത്തിറക്കിയതും സെന്റ്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ്.