ബംഗളൂരു: മേയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ബി.ജെ.പി വനിത കണ്‍വെന്‍ഷനില്‍ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും.ബി.ജെ.പി ജില്ല കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം നാഗ്താന്‍ നിയോജകമണ്ഡലത്തില്‍ വനിത കണ്‍വെന്‍ഷന്‍ നടത്തിയത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജന്‍ ആയിരുന്നു മുഖ്യാതിഥി. വോട്ടര്‍മാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമായി സംഘാടകര്‍ ബ്ലൗസ് തുണികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, വിതരണം തുടങ്ങിയ ഉടന്‍ വന്‍ പിടിവലിയായി. പ്രവര്‍ത്തകരും പരിപാടിക്കെത്തിയ മറ്റ് വനിതകളും തുണിക്കായി ബഹളം കൂട്ടി. ഉന്തുംതള്ളുമുണ്ടായതോടെ വിതരണം ചെയ്യുന്നവര്‍ പ്രതിസന്ധിയിലായി. എല്ലാവര്‍ക്കുമുള്ള തുണി ഉണ്ടെന്നും ആരും തിരക്ക് കൂട്ടേണ്ടെന്നും വിളിച്ചുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല, ഉന്തുംതള്ളും തുടര്‍ന്നു. ആദ്യമൊക്കെ ഓരോരുത്തരുടേയും കൈയിലായിരുന്നു തുണി നല്‍കിയത്. എന്നാല്‍ തിരക്ക് രൂക്ഷമായപ്പോള്‍ പിന്നീട് തുണികള്‍ എറിഞ്ഞുനല്‍കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി വിവിധ കേന്ദ്രങ്ങളില്‍ തുണികളും മറ്റും വിതരണം ചെയ്യുന്നുവെന്ന് വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബി.ജെ.പി നേതാവും എം.എല്‍.സിയുമായ ആര്‍. ശങ്കറിന്‍റെ ഗോഡൗണില്‍നിന്ന് സാരികളുടെയും ബാഗുകളുടെയും വന്‍ശേഖരം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു.ശങ്കറിനെതിരെ കേസും എടുത്തു. ശേഖറിന്‍റെ വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ ബുധനാഴ്ച നടത്തിയ റെയ്ഡില്‍ 5000 സാരികളും ബാഗുകളുമാണ് പിടിച്ചെടുത്തത്.വോട്ടര്‍മാരെ പാട്ടിലാക്കാന്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചതാണ് ഇതെന്നാണ് പൊലീസ് പറഞ്ഞത്.
കിടക്കവിരിയില്‍ ടോയ്ലറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍! തലയിണ കവറുകളും മാരകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോര്‍ട്ട്
ദശലക്ഷക്കണക്കിന് ബാക്ടീരിയകളും രോഗാണുക്കളും ഫംഗസുകളും നമ്മുടെ ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലും വളരുന്നുവെന്ന് പഠന റിപ്പോര്‍ട്ട്.ടോയ്ലറ്റുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ കിടക്കവിരിയിലും തലയിണ കവറുകളിലും കാണുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രമുഖ മൈക്രോബയോളജിസ്റ്റായ ജേസണ്‍ ടെട്രോയുടെ നേതൃത്വത്തിലായിരുന്നു പഠനം.അടുത്തിടെ നടത്തിയ പഠനത്തില്‍, ചില ആളുകളോട് അവരുടെ വീടുകളില്‍ പുതിയ ഷീറ്റുകളും തലയിണകളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.
നാലാഴ്ചയോളം ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ചു. അതിനുശേഷം, ബെഡ് ഷീറ്റുകളുടെയും തലയിണകളുടെയും സാമ്ബിളുകള്‍ മൈക്രോസ്‌കോപ്പില്‍ പരിശോധിച്ചു. ഒരു മാസം പഴക്കമുള്ള ബെഡ് ഷീറ്റില്‍ 10 ദശലക്ഷത്തിലധികം ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്ന് പഠനം കണ്ടെത്തി.ഈ ബാക്ടീരിയകളുടെ എണ്ണം ടൂത്ത് ബ്രഷ് സ്റ്റാന്‍ഡിലെ ബാക്ടീരിയകളുടെ എണ്ണത്തേക്കാള്‍ ആറ് മടങ്ങ് കൂടുതലാണ്.
മൂന്നാഴ്ച പഴക്കമുള്ള ബെഡ്ഷീറ്റില്‍ 90 ലക്ഷം ബാക്ടീരിയയും രണ്ട് ആഴ്ച പ്രായമുള്ള ബെഡ്ഷീറ്റില്‍ 50 ലക്ഷം ബാക്ടീരിയയും ഒരാഴ്ച പഴക്കമുള്ള ബെഡ്ഷീറ്റില്‍ 45 ലക്ഷം ബാക്ടീരിയയും ഉണ്ടാകുമെന്ന് ജേസണ്‍ ടെട്രോ പറയുന്നു.കിടക്കവിരികളേക്കാള്‍ വൃത്തികെട്ടതാണ് തലയിണകള്‍. നമ്മുടെ മുഖവും മുടിയും തലയിണയില്‍ മാത്രമായതിനാല്‍, വിയര്‍പ്പും നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളും തലയിണയില്‍ പറ്റിപ്പിടിക്കാന്‍ കാരണമാകുന്നു.
നാല് ആഴ്ച പ്രായമുള്ള തലയിണ കവറില്‍ 12 ദശലക്ഷം ബാക്ടീരിയകളും ഒരാഴ്ച പ്രായമായ തലയിണയില്‍ ഏകദേശം അഞ്ച് ദശലക്ഷം ബാക്ടീരിയകള്‍ കാണപ്പെടുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.നിശ്ചിത സമയങ്ങളില്‍ ബെഡ് ഷീറ്റുകളും തലയിണ കവറുകളും കഴുകുകയും മാറ്റുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആറ് മാസം കൂടുമ്ബോള്‍ ബെഡ് ഷീറ്റുകള്‍ വലിച്ചെറിയണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.