Home Featured വിഷു-ഈസ്റ്റർ അവധി: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി ആർ.ടി.സി.കൾ

വിഷു-ഈസ്റ്റർ അവധി: കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി ആർ.ടി.സി.കൾ

ബംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ.കേരള ആർ.ടി.സി. ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ പത്തുവീതം പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്.പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തും.

കർണാടക ആർ.ടി.സി. എറണാകുളം, കോട്ടയം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്.പതിവ് ബസുകളിലെ ടിക്കറ്റ് വേഗത്തിൽ തീരുന്നതിനാലാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾപ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരള ആർ.ടി.സി. പ്രത്യേക ബസുകൾ:

*ബെംഗളൂരു – പയ്യന്നൂർ (വൈകീട്ട് 5.30, സൂപ്പർ എക്സ്പ്രസ്-ടിക്കറ്റ് നിരക്ക് 511 രൂപ).

*ബെംഗളൂരു – കണ്ണൂർ (രാത്രി 8.32, സൂപ്പർ ഡീലക്സ്, ടിക്കറ്റ് 611 രൂപ)

*ബെംഗളൂരു – കോഴിക്കോട് (വൈകീട്ട് 3.06, സൂപ്പർ ഡീലക്സ്, ടിക്കറ്റ് നിരക്ക് 601 രൂപ), (വൈകീട്ട് 3.46, സൂപ്പർ എക്സ്പ്രസ്, 491 രൂപ), (രാത്രി 7.46, സൂപ്പർ ഡീലക്സ്, 681 രൂപ), (രാത്രി 8.16, സൂപ്പർ എക്സ്പ്രസ്, 541 രൂപ)

**ബെംഗളൂരു – തൃശ്ശൂർ (രാത്രി 7.44. സൂപ്പർ ഡീലക്സ്, 771 രൂപ),

*ബെംഗളൂരു – എറണാകുളം (വൈകീട്ട് 5.30, സൂപ്പർ ഡീലക്സ്, 871 രൂപ)

*ബെംഗളൂരു – കോട്ടയം (വൈകീട്ട് 5.10, സൂപ്പർ ഡീലക്സ്, 941 രൂപ)

*ബെംഗളൂരു – തിരുവനന്തപുരം (വൈകീട്ട് 6.03, സൂപ്പർ ഡീലക്സ്, 1161 രൂപ)

കർണാടക ആർ.ടി.സി. ബസുകൾ:*ബെംഗളൂരു – എറണാകുളം (ഏപ്രിൽഅഞ്ച്-രാത്രി 8.48, ഐരാവത് ക്ലബ്ബ് ക്ലാസ്)

*ബെംഗളൂരു – കോട്ടയം (ഏപ്രിൽ അഞ്ച് രാത്രി 7.40, രാത്രി 7.48, ഏപ്രിൽ ആറ് രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്).

*ബെംഗളൂരു – മൂന്നാർ (ഏപ്രിൽ ഏഴ് രാത്രി 9.11,രാജഹംസ

ബസിനോ‌ട് ബൈ പറഞ്ഞ് 68 ലക്ഷം യാത്രക്കാര്‍

തൃശൂര്‍: സംസ്ഥാനത്തു പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.സ്വകാര്യ ബസുകളെയും കെഎസ്‌ആര്‍ടിസിയെയും ആശ്രയിക്കുന്ന ഒന്നേകാല്‍ കോടി യാത്രക്കാരില്‍ 68 ലക്ഷം പേരാണു പൊതുഗതാഗതം ഉപേക്ഷിച്ചത്.വന്‍ തകര്‍ച്ചയിലേക്കു നീങ്ങുന്ന സ്വകാര്യ ബസ് മേഖല പത്തുവര്‍ഷത്തിനുള്ളില്‍ നിശ്ചലമാകുമെന്നും വിലയിരുത്തല്‍. കോവിഡിനുശേഷമാണു ബസ് യാത്രികരുടെ എണ്ണം ഒറ്റയടിക്കു കുറഞ്ഞത്.

ഭൂരിപക്ഷംപേരും സ്വന്തം വാഹനങ്ങളിലേക്കു മാറി.പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഒരു കോടി കവിഞ്ഞു.2012-13ല്‍ 50,41,495 ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2022 മാര്‍ച്ച്‌ ആയപ്പോള്‍ 1,01,51,286 ഇരുചക്ര വാഹനങ്ങളായി ഉയര്‍ന്നു. 2021-22ല്‍ മാത്രം 4,78,592 ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കാറുകളുടെ രജിസ്ട്രേഷന്‍ 140 ശതമാനമാണു വര്‍ധിച്ചത്.2012-13ല്‍ 13,58,728 കാറുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ 2022 മാര്‍ച്ചില്‍ ഇത് 32,58,312 ആയി ഉയര്‍ന്നു.

2021-22ല്‍ മാത്രം 1,97,987 പുതിയ കാറുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രക്കാരില്ലാതെ നിരവധി സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തി.2005ല്‍ 27,500 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയെങ്കില്‍ 2015ല്‍ 18,900 ആയി കുറഞ്ഞു. 2018ല്‍ 12,600 ബസുകള്‍ സര്‍വീസ് നടത്തി. കോവിഡ് കഴിഞ്ഞതോടെ എണ്ണം വീണ്ടും കുറഞ്ഞു. 7,300 സ്വകാര്യ ബസുകളാണ് നിലവിലുള്ളതെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്കുകള്‍. 2012ല്‍ 5803 കെ എസ്‌ആര്‍ടിസി ബസുകളുണ്ടായിരുന്നത് 2022ല്‍ 4786 ബസുകളായി കുറഞ്ഞു.

സ്വകാര്യ ബസുകളെ കൂടുതല്‍ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കൂട്ടിയാലേ തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന നിലപാടിലാണു ബസുടമകള്‍. കെഎസ്‌ആര്‍ടിസിയും യാത്രാ ഇളവിന്‍റെ കാര്യത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചു.ബസ് വ്യവസായത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷനും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം അഞ്ചു രൂപയാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഇതു നടപ്പാക്കിയാല്‍ തത്കാലം പിടിച്ചു നില്‍ക്കാമെന്നു ബസുടമകള്‍ പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നു ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group