Home Featured ബംഗളൂരു: എച്ച്‌3എന്‍2; പനിക്ക് സ്വയംചികിത്സ അപകടകരമെന്ന് വിദഗ്ധര്‍

ബംഗളൂരു: എച്ച്‌3എന്‍2; പനിക്ക് സ്വയംചികിത്സ അപകടകരമെന്ന് വിദഗ്ധര്‍

ബംഗളൂരു: എച്ച്‌3എന്‍2 വൈറസ് മൂലമുള്ള പനി ബാധിച്ച്‌ കര്‍ണാടകയിലും ഹരിയാനയിലും ഒരാള്‍ വീതം മരിച്ച പശ്ചാത്തലത്തില്‍ രോഗികള്‍ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടര്‍മാര്‍.ഇന്‍ഫ്ലുവന്‍സ എ സബ്ടൈപ് വൈറസ് പുതിയതല്ലെന്നും എന്നാല്‍ ഇത് ബാധിച്ചവര്‍ക്ക് ദീര്‍ഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.സ്വയംചികിത്സ അപകടമാണ്.

എച്ച്‌3എന്‍2 വിനെതിരെ ശുചിത്വം പാലിക്കല്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍, കൈകഴുകല്‍, മാസ്ക് ധരിക്കല്‍ തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. രോഗം സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ട. കോവിഡ് പോലുള്ള സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്‌3എന്‍2. ചുമ, തൊണ്ടവേദന, കുളിര്, പനി, ജലദോഷം തുടങ്ങിയവയാണ് ലക്ഷണം.

ഇതിനാല്‍ രോഗം സംശയിക്കുന്നവര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങിക്കഴിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് വേണ്ടത്.കുട്ടികള്‍, പ്രായമായവര്‍, രോഗം പിടിപെടാന്‍ തക്ക ആരോഗ്യസ്ഥിതിയിലുള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജാഗ്രത!! ആസിഡ് മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളില്‍ അതീവ ജാഗ്രത

കേരളം അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ശാസ്ത്രഞ്ജര്‍. വായുവിലെ രാസമലിനീകരണം വര്‍ദ്ധിച്ചെന്നും വരുന്ന ആദ്യ വേനല്‍മഴ ‘ആസിഡ് മഴ’ ആകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വായുവിലെ രാസമലിനീകരണ തോത് വര്‍ദ്ധിച്ചതോടെ 2023-ലെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായുനിലവാര സൂചിക പ്രകാരം 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ നിലവാരം മോശമായത്. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്.

ഇതിന് ശേഷം രാസബാഷ്പ കണികകള്‍ക്ക് പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വര്‍ദ്ധിച്ചു.അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയുടെ അളവും അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവില്‍.

ഇതോടെ ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജര് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഴയിലെ അമ്ല സാന്നിധ്യം ജീവജാലങ്ങള്‍ക്ക് പുറമേ കൃഷിയെയും പ്രതികൂലമായി ബാധിക്കും. തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക് രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിസ്ഥിതി ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group