Home Featured വിമാനത്തില്‍ വീണ്ടും യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിമാനത്തില്‍ വീണ്ടും യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ചു; വിദ്യാര്‍ഥി കസ്റ്റഡിയില്‍

by admin


ന്യൂഡല്‍ഹി:
 വിമാനത്തില്‍ മദ്യപിച്ച വിദ്യാര്‍ഥി സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനത്തില്‍ വച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് 292 നമ്ബര്‍ വിമാനത്തിലായിരുന്നു യാത്രികന് ദുരനുഭവം ഉണ്ടായവയത്. യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചത്. അയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പു ചോദിച്ചതിനെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ കരിയര്‍ അപകടത്തിലാക്കിയേക്കുമെന്നതിനാലും യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ എയര്‍ലൈന്‍ അധികൃതര്‍ സംഭവം എയര്‍ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തു. എടിസി വിവരം സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പ്രതിയെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. സിവില്‍ ഏവിയേഷന്‍ റൂള്‍ അനുസരിച്ച്‌ ഒരു യാത്രക്കാരന്‍ അനാശാസ്യ പെരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ വിമാനയാത്രക്ക് വിലക്കും ഏര്‍പ്പെടുത്തും.

യൂട്യൂബില്‍ ‘ലൈക്ക് അടിക്കുന്ന’ ജോലി നല്‍കി യുവതിയില്‍ നിന്ന് തട്ടിയത് 11 ലക്ഷം രൂപ; അഞ്ച് പേര്‍ അറസ്റ്റില്‍

യൂട്യൂബ് വിഡിയോകള്‍ക്ക് ലൈക്കടിച്ചാല്‍ പണം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് 29കാരിയില്‍ നിന്ന് 11 ലക്ഷം രൂപയോളം തട്ടിയ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

നിലവിലില്ലാത്ത ആറ് ടെക് കമ്ബനികളുടെ അഞ്ച് ഡയറക്ടര്‍മാരായ ബിന്ദുസര്‍ ഷെലാര്‍ (40), മഹേഷ് റാവത്ത് (24), യോഗേഷ് ഖൗലെ (28), പൂനെ സ്വദേശികളായ അഖ്‌സെ ഖഡ്‌സെ (27), അമിത് തവാര്‍ (28) എന്നിവരെയാണ് പിടികൂടിയത്.

പ്രതികള്‍ യുവതിക്ക് വേണ്ടി വെര്‍ച്വല്‍ വാലറ്റ് സൃഷ്ടിച്ചിരുന്നു. അതില്‍, അവര്‍ ചെയ്യുന്ന ജോലിക്കനുസരിച്ച്‌ പണം സമ്ബാദിക്കുന്നുണ്ടെന്ന് കാണിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് യുവതിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്ന് കാട്ടി മുംബൈ പോലീസില്‍ നിന്നുള്ള വ്യാജ കത്ത് അയച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ട് ക്ലിയര്‍ ചെയ്യുന്നതിനായാണ് അവര്‍ യുവതിയില്‍ നിന്ന് നിന്ന് പണം വാങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ 11. 4 ലക്ഷം രൂപയായിരുന്നു പ്രതികള്‍ തട്ടിയത്.

പറ്റിക്കപ്പെടാന്‍ തുടങ്ങുന്നതിന് മുമ്ബായി രണ്ട് ജോബ് പോര്‍ട്ടലുകളില്‍ യുവതി തന്റെ ബയോഡാറ്റ അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ, ഒരു വ്യക്തിയില്‍ നിന്ന് അവര്‍ക്ക് ഒരു വാട്ട്‌സ്‌ആപ്പ് സന്ദേശം ലഭിച്ചു. യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യാനും അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വാട്ട്‌സ്‌ആപ്പ് നമ്ബറിലേക്ക് അയച്ച്‌ പണം സമ്ബാദിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു സന്ദേശം.

പ്രതികളിലൊരാള്‍ യുവതിക്ക് വിഡിയോ ലിങ്ക് അയച്ചുകൊടുക്കുകയും യുവതി വാട്സ്‌ആപ്പ് സന്ദേശത്തില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തു. പിന്നാലെ അവരുടെ അക്കൗണ്ടില്‍ സംഘം 750 രൂപ നിക്ഷേപിച്ചു. അവര്‍ യുവതിയെ ഒരു ടെലഗ്രാം അക്കൗണ്ടിലും ചേര്‍ത്തിരുന്നു.

ജോലിയുടെ കൂലി പരിശോധിക്കുന്നതിനായി യുവതിക്ക് വേണ്ടി തട്ടിപ്പുസംഘം സൃഷ്ടിച്ച വെര്‍ച്വല്‍ വാലറ്റ് പരിശോധിച്ചപ്പോള്‍ മൂന്ന് ലക്ഷം രൂപ അതിലുണ്ടായിരുന്നതായി കണ്ടെത്തി. എന്നാല്‍ പിന്നീട് ആ തുക അവരുടെ ബിസിനസില്‍ തന്നെ നിക്ഷേപിക്കാന്‍ യുവതിയോട് ആവശ്യപ്പെടുകയും ഫീസായി നിരവധി തവണ പണവും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. 11. 43 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് തന്റെ നിക്ഷേപവും ലാഭവും പിന്‍വലിക്കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടത്. എന്നാല്‍, തട്ടിപ്പുസംഘം അപ്പോഴേക്കും വാലറ്റ് ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് അവര്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group